Web Desk

കൊച്ചി

July 30, 2021, 6:58 pm

ലോക്ക്ഡൗൺ പിൻവലിക്കണം; വ്യാപാരികൾ ഹൈക്കോടതിയിൽ

Janayugom Online

സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നൽകുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ മുഖേനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

പ്രളയത്തിനു പിന്നാലെ തന്നെ തകർന്ന നിലയിലാണ് വ്യാപാര സ്ഥാപനങ്ങൾ. ഒന്നാം കൊവിഡ് തരംഗം അതിജീവിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഓണം സമയമാണ് വരുന്നത്. ആ സമയത്തും ലോക്ക്ഡൗൺ തുടരുന്നത് അംഗീകരിക്കാനാവില്ല എന്നും വ്യാപാരികൾ പറയുന്നു.

Eng­lish sum­ma­ry;  The lock­down must be with­drawn; Mer­chants in High Court

You may also like this video;