April 1, 2023 Saturday

രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്

Janayugom Webdesk
ചണ്ഡിഗഡ്
April 29, 2020 6:05 pm

രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്ര തീരുമാനത്തിനായി കാത്തു നില്‍ക്കുന്നില്ലെന്നും മുൻകുതലിന്റെ ഭാഗമായി രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടുകയാണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

ലോക്ക് ഡൗണില്‍ ദിവസവും രാവിലെ ഏഴു മണി മുതല്‍ പതിനൊന്ന് മണിവരെയുള്ള നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി വിളിച്ച യോഗത്തിലും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ രീതിയിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരില്ലെന്നും എന്നാല്‍ രോഗ വ്യപനം കുറഞ്ഞ ഇടങ്ങളില്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

കോവിഡ് ഗുരുതരമായി ബാധിച്ച ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി എന്നീ സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. മെയ് 17 വരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍.

Eng­lish Sum­ma­ry: The lock down was extend­ed for two weeks in Punjab.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.