റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്കുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കഴിഞ്ഞ 2 വര്‍ഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിയ ബാങ്കുകളുടെയും നിക്ഷേപകര്‍ വലിയ രീതിയില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. ഇവരെ സംരക്ഷിക്കാനാണ് നടപടിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് ലോക്സഭയില്‍ പറഞ്ഞു.
ബാങ്കുകളിലെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനാണ് ബില്ല് കൊണ്ടുവരുന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ല. സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാക്കുന്നതല്ല ബില്ല്. 420 സഹകരണ ബാങ്കുകളാണ് കഴിഞ്ഞ 20 വര്‍ശത്തിനിടെ തകര്‍ന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി
English summary: Banking Regulation Amendment Bill
You may also like this video;