കൊറോണ ബാധ പടരുന്നതിനിടെ ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു. ബിഎസ്‌ഇ സെൻസെക്സ് 2,713 പോയിന്റ് കുറഞ്ഞ് 31,390 ലും നിഫ്റ്റി 758 പോയിൻറ് കുറഞ്ഞ് 9,197 ലും ക്ലോസ് ചെയ്തു.
രണ്ടാമത്തെ വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ഇന്നലെ വിപണി രേഖപ്പെടുത്തിയത്. എട്ടുലക്ഷം കോടിയുടെ നഷ്ടമാണ് ഇന്നലെ ഒരുദിവസം കൊണ്ട് ഓഹരിവിപണിയിലുണ്ടായത്.
നിഫ്റ്റി മിഡ്‌കാപ്പ് സൂചികയിൽ 6.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 6.7 ശതമാനം ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും ഇന്നലെ കനത്ത നഷ്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റലിന് ഏകദേശം 9 ശതമാനം നഷ്ടമുണ്ടായപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി എന്നിവ എട്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി എന്നിവ അഞ്ച് ശതമാനവും നിഫ്റ്റി ഫാർമ 4.2 ശതമാനവും ഇടിഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് അടിയന്തരമായി പൂജ്യത്തിലേക്ക് കുറച്ചതും നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിപ്പിച്ചു. ഏഷ്യൻ വിപണികളിലെല്ലാം ഇടിവാണ് രേഖപ്പെടുത്തിയത്. ഷാങ്ഹായ് ബ്ലൂ ചിപ്പ് ഒറ്റരാത്രികൊണ്ട് മൂന്ന് ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക 3.4 ശതമാനം ഇടിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.