October 1, 2022 Saturday

താമരയിനി വീടിന്റെ മട്ടുപാവിലും വിരിയും

Janayugom Webdesk
അടൂർ
August 8, 2022 10:24 pm

ആയിരം ഇതളുള്ള താമര സഹസ്രദള പദ്മം രാമായണ മാസത്തിൽ തന്നെ വീടിന്റെ മട്ടുപ്പാവിൽ വിരിയിച്ച സന്തോഷത്തിലാണ് പറക്കോട് തയ്യിൽ വീട്ടിൽ മീനു അപൂർവമായി വിരിയുന്ന ദേവിദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന താമരയാണ് സഹസ്രദളപദ്മം. ലോക്ഡോൺ സമയത്താണ് മീനു താമര കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. സഹസ്രദളം കൂടാതെ അമേരി പിയോണി, പിങ്ക് ക്ലൗഡ്,കോക്കനട്ട് മിൽക്ക്,ബുച്ചാ, ഗ്രീൻ ആപ്പിൾ,തമോ, ന്യൂ സ്റ്റാർ, യെല്ലോ പിയോണി, വൈറ്റ് പഫ്, സ്ലിംഗ് തങ് സൂയി,റെഡ് ലിപ്പ്, പിങ്ക് മെഡോ, നന്നാലിൻ തുടങ്ങി 20 ഇൽപരം താമരകളും, ആമ്പലുകളും, കുറെ അധികം വാട്ടർ പ്ലാന്റുകളുണ്ട്.
ഇൻഡോർ പ്ലാന്റുകൾ ആയ ആഗ്ലോണിമ യുടെ 15 പരം ചെടികളും , പത്തുമണി യുടെ വിവിധ കളക്ഷനും ഉണ്ട് .താമര യുടെ ട്യൂബർ കേരളത്തിൽ എവിടെയും ഓർഡർ അനുസരിച്ചു കൊറിയർ ചെയ്ത് കൊടുക്കുന്നുണ്ട്. 

Eng­lish Sum­ma­ry: The lotus blos­soms on the ter­race of the house

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.