സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘ടിക് ടോക്കി‘ന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക്ക് ടോക്ക് ഉടമസ്ഥരായ ബൈറ്റ് ഡാൻസ് കമ്പനി ഉൾപ്പടെ നൽകിയ പുനഃപരിശോധന ഹർജികളിലാണ് മധുര ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും മറ്റും ഈ ആപ്പ് പിൻവലിച്ചിരുന്നു.
ബൈറ്റ് ഡാൻഡ് കമ്പനി നൽകിയ പുനപരിശോധനാ ഹർജിയിൽ അശ്ലീല സ്വഭാവമുള്ള വീഡിയോകൾ ഉൾപ്പെടുത്തരുത് എന്നത് ഉൾപ്പടെ കർശന ഉപാധികളോടെയാണ് കോടതി വിലക്ക് പിൻവലിച്ചിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.