മാഡ്രിഡ്: കാലാവസ്ഥ വ്യതിയാന ചർച്ചകൾ പൂരണ ഫലം കാണാതെ അവസാനിച്ചു. 2015ലെ പാരിസ് ഉച്ചകോടി കരാറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് പല രാജ്യങ്ങളും സമവായത്തിലെത്തിയില്ല. പാരിസ് ലക്ഷ്യങ്ങൾ നേടാനുള്ള പുത്തൻ പദ്ധതികളുടെ ചർച്ചകളിൽ ചില രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തത്. എങ്കിലും 2050ഓടെ ഹരിതഗേഹ വാതക ബഹിർഗമനം പൂർണമായും ഇല്ലാതാക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ആഗോളതാപനം രണ്ട് ഡിഗ്രിക്ക് മുകളിലേക്ക് ഉയരാതിരിക്കാൻ ഹരിതഗേഹ വാതക ബഹിർഗമനം കുറയ്ക്കാനായി രാജ്യാന്തരതലത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സാങ്കേതിക വിഷയങ്ങള്‍ ഇക്കൊല്ലത്തെ ഐക്യരാഷ്ട്രസഭാ കാലാവസ്ഥ ഉച്ചകോടിയിൽ വലിയ ചർച്ച ആയില്ല.
ചർച്ച നാൽപ്പതുമണിക്കൂർ പിന്നിട്ടിട്ടും കാർബണ്‍ പുറന്തള്ളൽകുറയ്ക്കൽ സംബന്ധിച്ച് യാതൊരു സമവായവും ഉണ്ടായിട്ടില്ല. പ്രശ്നം അടുത്ത കൊല്ലത്തെ ഉച്ചകോടിയിൽ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അംഗരാജ്യങ്ങൾ. ഭാവിയിലെ ഹരിതഗേഹ വാതക പുറന്തള്ളൽ സംബന്ധിച്ച കൂടുതൽ നിർണായക പ്രശ്നങ്ങൾ പാർശ്വവല്ക്കരിക്കപ്പെടുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങളും കാർബൺ പുറന്തള്ളൽ കുറയ്ക്കണമെന്ന ഒരു പ്രമേയം പാസാക്കണമെന്ന ആവശ്യവും യൂറോപ്യൻ യൂണിയനും മറ്റ് ചില രാജ്യങ്ങളും മുന്നോട്ട് വച്ചിരുന്നു.
you may also like this video;
എന്നാൽ ഇത് ഭാഗികമായി മാത്രമാണ് വിജയിച്ചത്. ഇനി രാജ്യ തലസ്ഥാനങ്ങളിൽ നടക്കുന്ന ചർച്ചയിലൂടെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനാണ് ഇവരുടെ ശ്രമം. പൊതുസമൂഹത്തെയും ഇതിൽ ഭാഗഭാക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്.
കോപ്25 എന്ന ഇക്കൊല്ലത്തെ ചർച്ചയിൽ വൻ തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ലെന്നത് ചില ലോകരാജ്യങ്ങളെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ട്.
സമ്പന്ന രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ് ചർച്ചകൾ നടന്നത് എന്ന് ആരോപിച്ച് ചില ദരിദ്ര രാജ്യങ്ങൾ രംഗത്തെത്തിയതും ശ്രദ്ധേയമായി. കാലാവസ്ഥ വ്യതിയാനം നേരിടാൻ ശക്തമായ, ഇച്ഛാശക്തിയുള്ള കൂടുതൽ പദ്ധതികൾ മുന്നോട്ട് വയ്ക്കണമെന്ന ആവശ്യവും യൂറോപ്യൻ യൂണിയനും വികസ്വര രാഷ്ട്രങ്ങളും ഉയർത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.