കൂടത്തായി കൊലക്കേസ്; മുഖ്യ പ്രതി ജോളിയെ ഫറോക്കിലെത്തിച്ച് തെളിവെടുത്തു

Web Desk
Posted on November 15, 2019, 8:48 pm
ഫറോക്ക്: കൂടത്തായി  കൊലപാതക പരമ്പരയിലെ മുഖ്യപ്രതി  ജോളിയെ (47) പൊലീസ് ഫറോക്കിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിലും പഴയ സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്തുമാണ്  ജോളിയുമായി  പൊലീസ് സംഘം എത്തിയത്. പതിവുപോലെ ജോളി തട്ടം കൊണ്ട് തല മൂടിയാണ് പൊലീസ് സംഘത്തിനൊപ്പം വന്നത്. ജോളിയെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. 18 ന് രാവിലെ 11 മണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും.