നമ്മുടേതല്ലാത്ത കാരണം കൊണ്ട് ഈ മഴക്കാലത്ത് നമുക്ക് അപകടം സംഭവിക്കാം… വീഡിയോ കണ്ടാല്‍ അത് മനസിലാകും!

Web Desk
Posted on July 10, 2019, 2:48 pm

മഴക്കാലത്ത് വാഹനം ഓടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, വാഹനയാത്രകള്‍ക്ക് അത് അത്ര സുഗമമല്ല ഈ കാലാവസ്ഥ. ഏറെ ശ്രദ്ധയോടെ വാഹനം ഓടിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകും. കാരണം, മഴക്കാലത്താണ് ഏറ്റവും അധികം അപകടങ്ങള്‍ നടക്കുന്നത്. വാഹനങ്ങള്‍ റോഡിലൂടെ തെന്നിമാറിയും കൂട്ടിയിടിച്ചുമാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്.

ചെറിയ ഒരു അശ്രദ്ധ മതി അപകടത്തിന്. ഏതു വാഹനമായാലും വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. മഴയത്ത് തെന്നിമാറി ഉണ്ടായ കാറപകടത്തില്‍ എതിര്‍വശത്തുകൂടെ വന്നൊരു ബൈക്ക് യാത്രികനെ വീഡിയോയില്‍ കാണാം. അമിതവേഗമാണോ അപകടകാരണം എന്ന് വ്യക്തമല്ല. കാര്‍ നിയന്ത്രണത്തിലാക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും തെന്നി നീങ്ങുന്നതല്ലാതെ നിയന്ത്രിക്കാനാകുന്നില്ലെന്നത് വീഡിയോയില്‍ കാണാം. മഴയിലെ ഡ്രൈവിങ്ങില്‍ അതീവ ശ്രദ്ധവേണം എന്ന് എന്തുകൊണ്ട് പറയുന്നു എന്നതിന്‍റെ ഉത്തരമാണീ വീഡിയോ.

മഴയത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്:

    • മഴ തുടങ്ങുന്ന സമയങ്ങളില്‍ റോഡിലുള്ള പൊടിയും ഓയില്‍ അംശങ്ങളും ചെറിയ നനവില്‍ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതല്‍ വഴുക്കലിന് കാരണമാകുന്നു.
    • മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകള്‍ ഒഴിവാക്കിയേ മതിയാവൂ.
    • സാധാരണ ഓടുന്ന വേഗത്തില്‍ നിന്ന് അല്‍പം കുറവു വേഗത്തില്‍ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താല്‍ നില്‍ക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മള്‍ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.
    • പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.