ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ മലയാളി തളര്‍ന്നുവീണു മരിച്ചു

ഒമാന്‍ : മസ്ക്കത്തില്‍ ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ മലയാളി തളര്‍ന്നുവീണു മരിച്ചു.
ഒമാനിലെ സുല്‍ത്താന്റെ സീബ് പാലസിലെ ഉദ്യോഗസ്ഥനായിരുന്ന ചിറ്റാട്ടുകര സ്വദേശി മാങ്ങന്‍ സ്റ്റീഫന്‍ (54) ആണ് മരിച്ചത് .
സംസ്കാരം പിന്നീട് കൂനത്ര സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍. ഭാര്യ: ലിജി(അധ്യാപിക, ടിആര്‍കെ എച്ച്എസ്എസ്, വാണിയംകുളം). മക്കള്‍: ജോസഫ് (അധ്യാപകന്, എംഎംഎം എച്ച്എസ്എസ്, കൂട്ടായി), ജോസ്ഫീന്.