അഫ്ഗാനിസ്ഥാനിൽ ഇന്നലെ നടന്ന ഐഎസ് ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഡോക്ടർ

Web Desk

അഫ്ഗാനിസ്ഥാന്‍

Posted on August 04, 2020, 5:23 pm

അഫ്ഗാനിസ്ഥാനിലെ ജയിലിൽ 29 പേരെ കൊലപ്പെടുത്തിയ ഐ എസ് ആക്രമണത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് മലയാളി. കാസർകോട് കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയത്. ഇയാളുടെ ഭാര്യ റാഹില അഫ്ഗാൻ പാട്ടാളത്തിന്റെ കസ്റ്റഡിയിലാണ്.

ഞായറാഴ്ചയാണ് അഫ്ഗാനിലെ ജലാബാദ് ജയിലിന് മുന്നിൽ കാർ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ ഐഎസ് ഭീകരർ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുഅഫ്ഗാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പത്ത് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. 2016‑ൽ ഹൈദരാബാദിൽ നിന്നും മസ്കറ്റിൽ എത്തിയ ശേഷമാണ് ഇജാസ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഇയാളുടെ ഭാര്യയും കുട്ടിയും അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.

you may also like this video