നെടുങ്കണ്ടം: കാര്‍ തിരിച്ചത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെടുങ്കണ്ടത്ത് ഗൃഹനാഥന് വെട്ടേറ്റതായി പരാതി. നെടുങ്കണ്ടം താന്നിമൂട് പുളിച്ചമാക്കല്‍ ജോയിയ്ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. താന്നിമൂട് പുളിച്ചമാക്കല്‍ ജോയിയുടെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും രാത്രിയില്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. പുലര്‍ച്ചെ മടങ്ങി പോകുന്നതിനായി കാര്‍ തിരിയ്ക്കുന്നതിനിടെ സമീപവാസിയുടെ വീട്ടുമുറ്റത്തേയ്ക്ക് കാര്‍ കയറ്റിയത്.
വാഹനം വീട്ടുമുറ്റത്ത് കയറിയത് ഇഷ്ടപെടാതിരുന്ന അയല്‍വാസി തര്ക്കത്തിലേര്പ്പെടുകയായിരു
ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതു വഴി തങ്ങളുടേതാണെന്ന് അവകാശപെട്ട് അയല്‍വാസി നിരന്തരം പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും ഇത് സംബന്ധിച്ച് തര്‍ക്കം നിലനിലനില്‍ക്കുന്നുണ്ട്. തന്റെ മകനേയും ഭര്‍ത്താവിനേയും കൊലപ്പെടുത്തുമെന്ന് മുന്‍പ് അയല്‍വാസികള്‍ ഭീഷണി മുഴക്കിയതായും ഇവര്‍ പൊലീസ് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു.