മോഷണക്കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Web Desk
Posted on December 03, 2019, 10:34 pm

കാസര്‍ഗോഡ്: മാല മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കര്‍ണാടക സുള്ള്യ സ്വദേശി ബഷീര്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

തിരികെ മടങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്ന് ബഷീര്‍ ആവശ്യപ്പെടുകയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയ പ്രതി ഈ സമയം തല ചുമരില്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.

കാസര്‍ഗോഡ് നെല്ലിക്കട്ടയില്‍ താമസിക്കുന്ന ബഷീറിനെ ഇന്നലെ മാല തട്ടിപ്പറിക്കുന്നതിനിടെ കാനത്തൂരില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയിരുന്നു. ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറിനെ ഇന്ന് വൈകുന്നേരം കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കി.