പി.പി. ചെറിയാന്‍

താമ്പാ (ഫ്‌ളോറിഡ)

January 09, 2021, 9:55 am

മുന്‍ ഭാര്യയ്ക്ക് ചത്ത എലിയെ അയച്ച ആള്‍ക്ക് 4 വര്‍ഷവും, 10 മാസവും തടവ് ശിക്ഷ

Janayugom Online

മുന്‍ ഭാര്യയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും, ഫ്‌ളോറിഡയിലുള്ള അവരുടെ വീട്ടിലേക്ക് ചത്ത എലിയെ മെയിലില്‍ അയയ്ക്കുകയും ചെയ്ത ഇന്ത്യാനയില്‍ നിന്നുള്ള റോംനി ക്രിസ്റ്റഫര്‍ എല്ലിസിനെ (57) നാലുവര്‍ഷം പത്തുമാസം ഫെഡറല്‍ ജയിലില്‍ തടവിലിടാന്‍ കോടതി വിധി. ഏപ്രില്‍ മാസം കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചത് ജനുവരി അഞ്ച് ചൊവ്വാഴ്ചയാണ്. റാംബ ഫെഡറല്‍ കോടതിയുടെ വിധിയില്‍ പ്രതി മുന്‍ ഭാര്യയെ ശിരഛേദം ചെയ്യുമെന്നും കത്തിച്ചുകളയുമെന്നും ഭീഷണി മുഴക്കുകയും, അപകടകരമായ വസ്തു മെയില്‍ ചെയ്തതായും കണ്ടെത്തിയിരുന്നു. 

നാലു വര്‍ഷത്തോളമാണ് ഇയാള്‍ മുന്‍ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയത്. ചത്ത എലിക്കൊപ്പം കറുത്ത ഒരു റോസാപ്പൂവും ഇയാള്‍ മെയില്‍ ചെയ്തിരുന്നു.മെയില്‍ പരിശോധിച്ച പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഇയാളുടെ ഇന്ത്യാനപ്പോളീസിലുള്ള വസതി റെയ്ഡ് ചെയ്തു മുന്‍ ഭാര്യയുടെ മേല്‍വിലാസവും, ഭാര്യയുടെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും പേരുകളും ഉള്‍പ്പെടുന്ന കൈകൊണ്ടെഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. ഭീഷണി നിലനില്‍ക്കെ ഇന്ത്യാനയില്‍ നിന്നും മുന്‍ ഭാര്യയെ കാണുന്നതിന് ഫ്‌ളോറിഡയിലേക്ക് വരുന്നുവെന്ന ടെക്സ്റ്റ് മെസേജും ഇയാള്‍ അയച്ചിരുന്നു.

ENGLISH SUMMARY:The man who sent a dead rat to his ex-wife was sen­tenced to 4 years and 10 months in prison
You may also like this video