യാത്രക്കാരിയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു

Web Desk

മുംബൈ

Posted on February 23, 2018, 8:38 pm

മുംബൈയിലെ തര്‍ബെ റയില്‍വെ സ്റ്റേഷനില്‍ ഇരുപത്തൊന്നുകാരിയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. ഖാൻസൊലി സ്വദേശിയായ നരേഷ് കുര്‍ണശങ്കര്‍ ജോഷി (43) യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

എഎസ്ഐ ഡികെ ശര്‍മ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തപ്പോൾ ഒരു പെണ്‍കുട്ടിയെ യാത്രക്കാരന്‍ ചുംബിക്കുന്നതായി കണ്ടു. ഉടന്‍തന്നെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്താന്‍ അദ്ധേഹം ആവശ്യപ്പെട്ടു.

ഗണ്‍സോളിയിലുള്ള പെണ്‍കുട്ടിയുടെ ഓഫിസില്‍ പോകാനായി മുംബൈയിലെ തര്‍ബെ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ ശല്യംചെയ്തത്, പെണ്‍കുട്ടി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട്, നരേഷിനെ വാശിയിലെ ഗവൺമെന്‍റ് റെയിൽവേ പൊലീസിന് (ജിആര്‍പി) കൈമാറി.