ഓടുന്ന ട്രെയിനിനു മുന്നില്‍നിന്ന് സാഹസിക സെല്‍ഫി: യുവാവിന് ഗുരുതര പരിക്ക്

Web Desk

ഹൈദരാബാദ്

Posted on January 24, 2018, 9:07 pm

ശിവയുടെ ആഗ്രഹം പോലെ അവനെടുത്ത വീഡിയോ വൈറലായി. പക്ഷേ അതവന് കാണാനാകുമോ എന്ന് ഇനിയും പറയാറായിട്ടില്ല. പ്രാർത്ഥനയോടെ കുട്ടുകാരും വീട്ടുകാരും ഐ സി യു വിനു മുന്നിലുണ്ട്.

ഓടുന്ന ട്രെയിനിന് മുന്നില്‍ സെല്‍ഫി വീഡിയോയെടുക്കുന്നതിനിടെ ട്രെയിനിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. ഹൈദരാബാദില്‍ തിങ്കളാഴ്ച്ച ശിവ എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സ്റ്റേഷനിലേക്ക് പാഞ്ഞെത്തുന്ന തീവണ്ടിക്ക് മുന്നില്‍ സെല്ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന ശിവയെ ദൃശ്യങ്ങളില്‍ കാണാം. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുകയും പക്ഷെ, ശിവ അത് അനുസരിക്കാതെ അവിടെ നില്‍ക്കുകയും അടുത്തെത്തിയ ട്രെയിന്‍ ശിവയെ ഇടിച്ച്‌ തെറിപ്പിക്കുന്നതും ഈ വീഡിയോയില്‍ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് ശിവയെ ആശുപത്രിയില്‍ എത്തിച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ ഇതിനോടകം തന്നെ വൈറല്‍ ആയികഴിഞ്ഞു.