മംഗളൂരു/കാസര്‍കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ മംഗ്ലൂരുവില്‍ പൊലീസ് വെടിവെച്ചുകൊന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഴ് മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗ്ലൂരുപൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈലും ക്യാമറയും പിടിച്ചുവെച്ച് മണിക്കൂറുകളോളം ബന്ധപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച മുതല്‍ മംഗ്ലൂരുവിലെ പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്ന മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചുവെച്ച വെന്റ്ലോക് ആശുപത്രിയിലെത്തിപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മീഡിയാ വണ്‍ ടി.വി റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, ക്യാമറാമാന് കെ.കെ അനീഷ്കുമാര്‍, െ്രെഡവര്‍ എം.എച്ച് സാലിഖ്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ട മുജീബ് റഹ്മാന്, ക്യാമറാമാന് പ്രദീഷ് കപ്പോത്ത്, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, ക്യാമറാമാന് രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുമേഷ് എന്നിവരെയാണ് കരുതല്‍ തടങ്കലില്‍ വച്ചത്.
വെള്ളിയാഴ്ച്ച രാവിലെ 8.30നാണ് സംഭവം. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്ത് പൊലിസ് വാനില്‍ കയറ്റി സൗത്ത് പൊലിസ് സ്റ്റേഷനില്‍ തടങ്കലിലാക്കുകയും ചെയ്തത്. എട്ടുമണിക്കൂര്‍ നേരം തടങ്കലില്‍ വച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കുടിവെള്ളം നല്‍കുകയോ മാന്യമായി പെരുമാറുകയോ ചെയ്തില്ല.
മംഗളുരുവില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍, നൗഷിന് എന്നിവരുടെ മൃതദേഹം സൂക്ഷിച്ച വെന്‍ലോക് ആശുപത്രിയിലേക്കാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ചാനല്‍ ലൈവ് നല്കി വാഹനത്തില്‍ കയറുന്നതിനിടയിലാണ് മീഡിയാ വണ്‍ സംഘത്തെ കസ്റ്റഡയിയിലെടുത്തത്. സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.എസ് ഹര്‍ഷയുടെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ താക്കോല്‍ വാങ്ങിവച്ചു. തുടര്‍ന്ന് ഷബീര്‍, അനീഷ്, സാലിഖ് എന്നിവരെ പൊലിസ് വാനില്‍ കയറ്റി.
you may also like this video;
പൊലിസ് വാനില്‍ മരിച്ചയാളുടെ ബന്ധുവിനെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരു
വിഷയം പത്ര പ്രവര്‍ത്തക യൂണിയനും മന്ത്രി ഇ. ചന്ദ്രശേഖരന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും മന്ത്രി ഇ ചന്ദ്രശേഖരന്റെയും ഇടപെടലിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി കര്‍ണാട ആഭ്യന്തിര വകുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വിട്ടയക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് മൂന്ന് മണിയോടെ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വാനില്‍ തലപ്പാടി അതിര്‍ത്തിയില്‍ കൊണ്ട് വിടുകയായിരുന്നു. മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതയാണ് . പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു.
പൊലീസ് വിട്ടയച്ച മാധ്യമ പ്രവര്‍ത്തകരെ തലപ്പാടിയില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് നേതൃത്വത്തില്‍ സ്വീകരിക്കുന്നു
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസമാണ് മംഗളൂരുവില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടതോടെ ദക്ഷിണ കര്‍ണ്ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ദക്ഷിണ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ സംഘര്‍ഷം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ഇന്നലെ മംഗലാപുരം നഗരം വിജനമായിരുന്നു. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയാണ്.
സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും ഓടിയില്ല. കര്‍ഫ്യൂ ഞായറാഴ്ച്ച അര്‍ദ്ധരാത്രി വരെ നീട്ടിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചു. മംഗളൂരു നഗരം പൂര്‍ണ്ണമായും പൊലീസ് നിരീക്ഷണത്തിലാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ പി.എസ്.ഹര്‍ഷയുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള-കര്‍ണാടക വ്യാഴാഴ്ച രാത്രി അതിര്‍ത്തിയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
ഉപ്പള ഗേറ്റ്, മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരം, കുഞ്ചത്തൂര്‍, തുമ്മിനാട് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച്ച വൈകിട്ടും രാത്രിയിലും കെ.എസ്.ആര്.ടി.സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള കെ.എസ്.ആര്.ടി.സി ബസ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ കല്ലെറിഞ്ഞ് തകര്‍ത്തു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബസിനെ മറികടന്നു വന്ന് കല്ലെറിഞ്ഞത്. കല്ലേറില്‍ ഗുരുതരമായ പരിക്കേറ്റ ബസ് െ്രെഡവര്‍ കോഴിക്കോട് സ്വദേശി എന്‍ ഷിബുവിനെ (44) മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.