സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങള്‍ മാത്രമാണെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാക്കൾക്കെതിരേ മന്ത്രി കെ. ടി ജലീല്‍ ഫെയ്സ്ബുക്ക് പേജിലാണ് ലീഗ് നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്തും ധൂര്‍ത്തുമെല്ലാം പരാമര്‍ശിച്ച് കെ.ടി ജലീല്‍ പോസ്റ്റിട്ടത്. കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കായി ലീഗ് നടത്തിയ പണപ്പിരിവിനെയും പോസ്റ്റിലൂടെ ജലീൽ വിമർശിച്ചു.
“തന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍കോട് — തിരുവനന്തപുരം ‘കാല്‍നട വാഹന വിനോദ യാത്ര’ക്കുള്ള ചെലവു പോലും കണ്ടെത്തിയത് ആസിഫയുടെ കണ്ണീര് കണങ്ങളില്‍ ചവിട്ടിയാണെന്നത് ക്രൂരമാണ്”, ജലീൽ കുറിച്ചു. മണിമാളികയും വിലപിടിച്ച കാറുമൊക്കെ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം ജലീല്‍ പറയുന്നു. കെ എം ഷാജി, ഫിറോസ് എന്നിവരെ കുറിച്ച് ലീഗില്‍ നിന്നു തന്നെ പുറത്തു വന്ന വാര്‍ത്തകളാണിത്. . ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിന്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാന്‍ ഒരു നേതാവിനെയും ആത്മാര്‍ത്ഥതയുള്ള ലീഗു പ്രവര്‍ത്തകര്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
english summary ;The mansion and the car must be made of hard-earned money; Minister Jalil to the League leaders
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.