തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളെത്തി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അംഗ ആയുധ ധാരികളായാണ് ഇവരെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ എത്തിയ സംഘം തോട്ടത്തിലെ പ്രധാന കവലയിലെത്തി മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. കമ്പമല തൊഴിലാളികൾ ശ്രീലങ്കകാരല്ല ഈ മണ്ണിന്റെ അവകാശികൾ എന്ന തലകെട്ടിൽ എഴുതിയ പോസ്റ്റുറുകൾ സി.പി.ഐ.മാവോയിസ്റ്റ് കമ്പനി ദളത്തിന്റെ പേരിലാണ് പതിച്ചിട്ടുള്ളത്.
മാവോസാനിധ്യം കൊണ്ട് ശ്രദ്ധകേന്ദ്രികരിച്ച പ്രദേശമാണ് കമ്പമല, മക്കിമല. വനത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ സ്ഥിരം മാവോസാനിധ്യമുള്ള മേഖല കൂടിയാണ് കമ്പമല കൂടാതെ കൊട്ടിയൂർ വനമേഖലയോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാണ് കമ്പമല ഇതിനു മുൻപും മാവോ സംഘം ഇവിടെ എത്തിയിട്ടുണ്ട് പക്ഷെ ഇത്തവണ മാവോ സംഘമെത്തി പതിപ്പിച്ച പോസ്റ്ററുകൾ ശ്രീലങ്കൻ തൊഴിലാളികൾ മാത്രതാമസിക്കുന്ന ഇവടുത്തെ കുടുംബങ്ങളോട് അനുഭാവം പറഞ്ഞു കൊണ്ട് തന്നെയാണ്. കാരണം പോസ്റ്ററുകളിൽ എഴുത്തുകൾ അത്തരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
തമിഴ് തൊഴിലാളികളുടെ പൗരത്വം തടയാനുള്ള ബ്രാഹ്മണ്യ ഹിന്ദു — ഫാസിസ്റ്റ് സർക്കാരിന്റെ നീക്കം തടയുക, പൗരത്വ രജിസ്റ്ററിനെത്തുന്ന ഉദ്യോഗസ്ഥരെ കായിക പരമായി നേരിടുക, ടൂറിസത്തിന് വേണ്ടി തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തോട്ടം ഭൂമി ഉൾപ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിഷ്ക്കരണം നടപ്പാക്കാൻ കാർഷിക വിപ്ലവ പാതയിൽ അണിചേരുക തുടങ്ങിയവയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.
സ്ഥലത്തെത്തിയ സംഘം പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യം വിളിച്ചതോടൊപ്പം കോളനിവാസികളുമായി സംസാരിക്കുകയുമുണ്ടായി. തമിഴ് തൊഴിലാളികളുടെ പൗരത്വത്തെ കുറിച്ചും മക്കിമല പ്രിയദർശിനി തോട്ടത്തിലെ നിലവിലെ തൊഴിൽ പ്രശ്നത്തെ കുറിച്ചും ചോദിച്ചറിഞ്ഞാണ് സംഘം മടങ്ങിയത്. പോലീസ് സ്ഥലതെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിച്ചു വരികയുമാണ്.കഴിഞ്ഞ ദിവസം മക്കിമല പീടികകുന്ന് കോളനിയിലും മാവോ സംഘം എത്തിയതായും വിവരമുണ്ട്.
English Summary: The Maoists again reached the Kalammalai in Thalappuzha.
you may also like this video;