കൊറോണ വൈറസ് പടർന്ന് പിടിക്കുന്നത് ലോക കമ്പോളത്തെ തകർക്കുന്നതായി റിപ്പോർട്ട്. ജപ്പാൻ സ്റ്റോക്ക് എക്സ്ചേഞ്ചായ നിക്കേയിൽ ഓഹരി മൂല്യം 4.3 ശതമാനം ഇടിഞ്ഞു. ആഗോള വിപണയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 3.2 ശതമാനം കുറഞ്ഞ് 45.49 ഡോളറായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ക്രൂഡ് ഓയിലിന്റെ വില 14.5 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ന്യൂസ്‌ലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നതെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
ഹോങ്കോങ്, ഷാങ്ഗായ്, ഷെൻസെൻ എന്നിവിടങ്ങളിൽ വ്യാപാരം ആരംഭിച്ചെങ്കിലും കനത്ത നഷ്ടമാണ് ഉണ്ടായത്.ഷാങ്ഹായ് കോംപോസിറ്റ് സൂചിക 3.7 ശതമാനമാണ് ഇന്നലെ ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി 5.2 ശതമാനമാണ് മൂല്യച്യുതി ഉണ്ടായത്. ഷെൻസെൻ ഓഹരി വിപണിയിൽ 5.7 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഹോങ്കോങിലെ ഹാങ് സെങ് സൂചിക ഇന്നലെ 2.4 ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്.യൂറോപ്പിലെ മുഖ്യ ഓഹരി വിപണികൾ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ഇടിഞ്ഞു.
യുഎസ് ബോണ്ടുകളുടെ മുഖവിലയിൽ 12 ശതമാനമാണ് കുറവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. അടുത്ത ആഴ്ച്ച ചേരുന്ന യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശാ നിരക്കുകൾ കുറയ്ക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വാൾ സ്ട്രീറ്റ് ഓഹരി മൂല്യം 4.4 ശതമാനം ഇടിവാണ് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്. 2011 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.യൂറോപ്പിലെ ഭൂരിഭാഗം വിമാന കമ്പനികളുടെ ഓഹരി മൂല്യം 18 ശതമാനമാണ് കഴിഞ്ഞ ആഴ്ച്ച ഇടിഞ്ഞത്. 2011ൽ ലോക വ്യാപാര കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഓഹരി മൂല്യം ഇത്രയധികം ഇടിയുന്നത്.
English Summary: The market is collapsing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.