വിവാഹത്തിന് മൂന്ന് ദിവസം മാത്രം ബാക്കി; മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച്‌ കത്തിച്ചു

Web Desk

ചണ്ഡിഗഡ്

Posted on January 15, 2020, 9:59 pm

വിവാഹത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച്‌ കത്തിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇരുപത്തി ഒമ്പതുകാരിയെ ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില അതീവ​ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം.

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ജനുവരി 17 നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തിരക്കുകൾ നടക്കുന്നതിനിടയിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വിശ്വകര്‍മ പുരി പ്രദേശത്തെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച്‌ കയറി ഡീസല്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ നിലവിളി കേട്ടാണ് ബന്ധുക്കൾ ശുതിമുറിയിലേയ്ക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ തീ അണച്ച്‌ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പിതാവ് ഹര്‍ജിന്ദര്‍ സിംഗ് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് അവര്‍ കണ്ടതായും അദ്ദേഹം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

you may also like this video;