March 23, 2023 Thursday

ശ്രീബുദ്ധന്റെ സന്ദേശങ്ങൾക്ക് പ്രാധാന്യം വര്‍ധിക്കുന്നു : അന്റോണിയോ ഗുട്ടെറസ്

Janayugom Webdesk
ന്യൂയോര്‍ക്ക്:
May 6, 2020 8:43 pm

ശ്രീബുദ്ധന്റെ സന്ദേശങ്ങളായ ഐക്യത്തിനും സേവനത്തിനും കോവിഡ് മഹാമാരി മൂലം ദുരിതം നേരിടുന്ന ഈ കാലത്ത് പ്രാധാന്യം വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടെറസ്. ലോകരാജ്യങ്ങള്‍ ഒന്നായി നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോവിഡ് മഹാമാരിയില്‍നിന്നു കരകയറാന്‍ സാധിക്കൂവെന്നും ബുദ്ധജയന്തി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ബുദ്ധന്റെ ജനനത്തേയും ജീവിതത്തേയും അനുസ്മരിക്കുമ്പോള്‍ അദ്ദേഹം നല്‍കിയ സന്ദേശങ്ങളില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാം. ബുദ്ധസന്ദേശങ്ങള്‍ക്ക് എക്കാലത്തേക്കാളും പ്രധാന്യം ഈ സാഹചര്യത്തില്‍ വര്‍ധിക്കുകയാണ്. മറ്റുള്ളവരോട് കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുകൊണ്ട് ബുദ്ധജയന്തി ആഘോഷങ്ങളില്‍ പങ്കുചേരാമെന്ന് ഗുട്ടെറസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതന മതങ്ങളിലൊന്നായ ബുദ്ധമതം രണ്ടര സഹസ്രാബ്ദങ്ങളായി നല്‍കിയിട്ടുള്ള സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി 1999 മുതലാണ് അന്താരാഷ്ട്രതലത്തില്‍ ബുദ്ധജയന്തി ആചരിക്കാൻ തുടങ്ങിയത്.

ENGLISH SUMMARY:The mes­sage of the Bud­dha is grow­ing in impor­tance: Anto­nio Guterres

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.