തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്നത് വഴിതെറ്റിയ സമരങ്ങളാണെന്ന കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയെ അപലപിച്ച് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. സൈനിക മേധാവി സൈന്യത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും നാടിന്റെ രാഷ്ട്രീയം നോക്കാൻ വേറെ ആൾക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ രാജ്ഭവനിലേക്ക് കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പിന്‍വാതിലിലൂടെ തിരുത്താനാണ് ബിജെപി സര്‍ക്കാർ ശ്രമിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ ബിജെപി ഭരണഘടനയെ പൊളിച്ചെഴുതാനും മടിക്കില്ലായിരുന്നു. സുപ്രീം കോടതി നിയമ ഭേദഗതി റദ്ദാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, മുതിർന്ന കോൺ്ഗ്രസ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവർ സംസാരിച്ചു.
‘you may also like this video’