Web Desk

ന്യൂഡല്‍ഹി

January 07, 2021, 11:44 am

പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇനി കുറഞ്ഞ പ്രായപരിധി 21 വയസ്

Janayugom Online

രാജ്യത്ത് പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി. നിലവില്‍ 18 വയസാണ് ഇതാണ് 21 ആക്കി ഉയര്‍ത്തുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം സ്വീകരിച്ചാണ് നടപടി. 21 വയസിന് താഴെ പ്രായമുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും, ഇവര്‍ക്ക് വില്‍ക്കുന്നതും നിയമ ഭേദഗതി പ്രകാരം കുറ്റമാണ്. പുതിയ ഭേദഗതിയായ സിഗരറ്റ്‌സ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്‌സ് അമെന്റ്‌മെന്റ് ആക്ട്,2020 പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

ENGLISH SUMMARY:The min­i­mum age for using tobac­co prod­ucts is now 21 years
You may also like this video