27 March 2024, Wednesday

റോഡില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നതില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 18, 2022 11:50 am

റോഡില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്നും അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. നല്ലൊരു ഭാഗം ഉദ്യോഗസ്ഥരും കരാറുകാറും നന്നായി ജോലി ചെയ്യുന്നവരാണെങ്കിലും ചില തെറ്റായ കൂട്ടുകെട്ടുകള്‍ ഉണ്ട്.

ഉദ്യോഗസ്ഥരുടെയും കാരാറുകാരുടെയും തെറ്റായ പ്രവണത അംഗീകരിക്കാനാവില്ല. എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പു വരുത്തണമെന്നും തെറ്റു തിരുത്തല്‍ നടപടികളെ പിന്തുണയ്ക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Eng­lish sum­ma­ry; Min­is­ter Muham­mad Riyas said that there is no abnor­mal­i­ty in con­duct­ing vig­i­lance inspec­tion on the road

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.