പ്ലാസ്റ്റിക്കിനുള്ള ബദൽ സംവിധാനങ്ങളെയും മാലിന്യ സംസ്കരണ സംവിധാനങ്ങളെയും ഹൃദയ പൂർവം സ്വാഗതം ചെയ്ത് ധനമന്ത്രി ടി.എം. തോമസ് ഐസക്ക്. കനകകുന്നിൽ നടക്കുന്ന ശുചിത്വ മേളയിലെ സ്റ്റാളുകൾ സന്ദർശിക്കാനാണ് മന്ത്രി തോമസ് ഐസക്ക് എത്തിയത്. വന്നയുടനെ കുടുംബശ്രീ ക്യാൻറീനിൽ നിന്നുള്ള ചേമ്പ് പുഴുങ്ങിയതും മുളക് ചമ്മന്തിയും കഴിച്ച മന്ത്രിയുടെ മുഖത്ത് ഗൃഹാതുരത്വത്തിന്റെ നിറവ്. ഓരോ സ്റ്റാളും സന്ദർശിച്ച മന്ത്രി അതിലെ ഓരോ സാമഗ്രികളെ കുറിച്ചും ചോദിച്ചറിഞ്ഞതോടെ സ്റ്റാളിലുണ്ടായിരുന്ന ജീവനക്കാർക്ക് ആവേശമായി. ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ, പാഴ് തുണികൾ കൊണ്ടുള്ള സഞ്ചികൾ, ബാഗുകൾ, പെഴ്സുകൾ തുടങ്ങിയവ മന്ത്രി പരിശോധിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഹൃദയപൂർവം അഭിനന്ദിക്കാൻ മറന്നില്ല. പ്ലാസ്റ്റിക് ബദൽ സംവിധാനങ്ങളുമായി മേളയിലെത്തിയ സ്വകാര്യ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും മന്ത്രി അഭിനന്ദിച്ചു. പ്രകൃതിക്ക് ദോഷം വരുത്താത്ത നൂതന ആശയങ്ങൾക്ക് എന്നും കേരളത്തിൽ ഇടമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കയർഫെഡ്, ബാംബൂ കോർപറേഷൻ, വിവിധ ജില്ലകളുടെ കുടുംബശ്രീ മിഷനുകൾ, തിരുവനന്തപുരം നഗരസഭ ‚ജില്ലാ പഞ്ചായത്ത്, എന്നിവയുടെ സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു. ശുചിത്വമിഷൻ വൈസ് ചെയർപേഴ്സൺ ഡോ: ടി.എം. സീമ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
English summary:The Minister wholeheartedly welcomed the alternatives
YOU MAY ALSO LIKE THIS VIDEO