ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം അന്തിമ ഘട്ടത്തിലേക്ക്; വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ വിജയകരം

Web Desk
Posted on September 03, 2019, 11:44 am

ബെംഗളൂരു: നിര്‍ണ്ണായക ഘട്ടവും കടന്ന് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം അന്തിമ ഘട്ടത്തിലേക്ക്. ഓര്‍ബിറ്റില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരം ആരംഭിച്ച ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു.

രാവിലെ 8.50ന് ലാന്‍ഡറിലെ പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ നാല് സെക്കന്റ് ജ്വലിപ്പിച്ചാണ് ഭ്രമണപഥ താഴ്ത്തല്‍ പൂര്‍ത്തിയായത്. നിലവില്‍ ഏറ്റവും കുറഞ്ഞ അകലം 104 കിലോമീറ്ററും ഏറ്റവും വലിയ അകലം 128 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ ചന്ദ്രനെ വലം വയ്ക്കുന്നത്.

അടുത്ത ഘട്ടത്തിലുള്ള ഭ്രമണപഥ താഴ്ത്തല്‍ നാളെ ഉച്ച തിരിഞ്ഞ് 3.30ഓടെ നടക്കും. ഇതോടെ ഏറ്റവും കുറഞ്ഞ അകലം 36 കിലോമീറ്ററും വലിയ അകലം 110 കിലോമീറ്ററും ആകും. ഓര്‍ബിറ്റും ലാന്‍സറും കുഴപ്പങ്ങളൊന്നുമില്ലാതെ അതിന്റെ യാത്രയിലാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

YOU MAY LIKE THIS VIDEO ALSO