മോഷ്ടാവാണെന്നു കരുതി ബസ് ഡ്രൈവറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Web Desk
Posted on September 04, 2019, 10:16 am

പാല്‍ഘര്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. മഹാരാഷ്ട്രയില്‍ മോഷ്ടാവാണെന്നു കരുതി ബസ് ഡ്രൈവറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. രഞ്ജിത് പാണ്ഡെ(32) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ കേസെടുത്തു. ഓഗസ്റ്റ് 21 നു ബോയിസര്‍ മേഖലയില്‍ ഒരു ബസിനു സമീപം നില്‍ക്കുകയായിരുന്ന രഞ്ജിത് ബാറ്ററി മോഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഞ്ജിത് ഞായറാഴ്ച മരിച്ചു.