മൊബിൽ ഡി ടി ഇ 20 അൾട്രാ സീരീസുമായി എക്‌സോൺമൊബിൽ

Web Desk
Posted on June 13, 2019, 4:06 pm
കൊച്ചി: ജൂൺ 12,  2019: മുൻനിര ഓയിൽ നിർമാതാക്കളായ എക്സോൺ മൊബിൽ ഏറ്റവും പുതിയ മൊബിൽ  ഡി ടി ഇ 20 അൾട്രാ  സീരീസ് അവതരിപ്പിച്ചു. അതി നൂതനമായ സാങ്കേതികതികവാർന്ന ഹൈഡ്രോളിക് ഓയിൽ സീരീസാണിത്.
എല്ലാത്തരം ഹൈഡ്രോളിക് സംവിധാനങ്ങൾക്കും, ക്ലോസ് ക്ലിയറൻസ് സെർവൊ വാൽവുകൾ, ഉയർന്ന കൃത്യതയുള്ള ന്യുമറിക്കലി കോൺട്രോൾഡ് മെഷീൻ ടൂളുകൾ എന്നിവക്കും വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഹൈഡ്രോളിക് ഓയിലാണിത്.   ഇത് സാധാരണ ഓയിലിനെ അപേക്ഷിച്ച് 2ഇരട്ടി ഓയിൽ ലൈഫ് നൽകുന്നുണ്ട്. ഈ പുതിയ ഓയിൽ പ്രതികൂലസാഹചര്യങ്ങളിൽ പോലും മികച്ച കാര്യക്ഷമത നൽകുന്നു.  മാത്രമല്ല വ്യവസായത്തിന്റെ കുതിപ്പിനും അതുവഴി മികച്ച നേട്ടം സ്വന്തമാക്കുന്നത്തിനും സാധിക്കുന്നു.

മൊബിൽ  ഡി ടി ഇ 20 അൾട്രാ  സീരീസ് ഓയിലിന്റെ ഉപയോഗം അറ്റകുറ്റപ്പണി കുറക്കുകയും അതുവഴി  മനുഷ്യനും യന്ത്രവും തമ്മിലുള്ള ഇടപെടൽ കുറക്കുകയും ചെയ്യുന്നു. ഇത് തൊഴിലിടങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നു. 2ടൈം ഓയിൽ ലൈഫ്  ഹൈഡ്രോളിക് ഓയിൽ ഉപഭോഗം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുന്നു. 89.2ശതമാനമാണ്    ഡെപ്പോസിറ്റ് കണ്ട്രോൾ, ഇത് ഓയിൽ ലൈഫ് വർധിപ്പിക്കുകയും, കൃത്യമായ പ്രവർത്തന ക്ഷമത വാഗ്ദാനം നൽകുകയും ചെയ്യുന്നു. യന്ത്ര ഭാഗങ്ങൾക്ക് മികച്ച സുരക്ഷ നൽകുന്നുമുണ്ട്.
ഹൈഡ്രോളിക് ഫ്ലൂയിഡുകളുടെ കാര്യശേഷിയും ഗുണമേന്മയും പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ്‌ ആയ ഈറ്റൺ 35വിക്യു25 ടെസ്റ്റ്‌  പ്രകാരം പുതിയ ഓയിൽ 72ശതമാനം വിയർ പ്രൊട്ടക്ഷൻ നൽകുന്നുണ്ട്

“വളരെ ഉയർന്ന സമ്മർദ്ദത്തിലും ഉയർന്ന ഔട്ട്‌ പുട്ട് സാഹചര്യങ്ങളിലുമാണ് ഹൈഡ്രോളിക് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. പ്രകടനം,  ഉൽപ്പാദനക്ഷമത, കാര്യക്ഷമത,  എന്നിവയാണ്  വ്യവസായങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.
പുതിയതായി വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയോടുകൂടിയ

മൊബിൽ  ഡി ടി ഇ 20 അൾട്രാ സീരീസ് ഓയിൽ വിശ്വസിക്കാവുന്ന പ്രകടനവും നീണ്ട കമ്പോണന്റ് ലൈഫും നൽകുന്നു. കൂടാതെ കുറഞ്ഞ മെയ്ന്റനൻസ് ചിലവും പരിരക്ഷയും ഇതിന്റെ പ്രത്യേകതകളാണ്.“എക്സോൺമൊബിൽ  ലൂബ്രിക്കന്റ്സ്,  ഇൻഡസ്ട്രിയൽ ലൂബ്രിക്കന്റ്സ് വിഭാഗം ജനറൽ മാനേജർ ശങ്കർ കാർണിക് വ്യക്തമാക്കി.

ഓയിൽ, യന്ത്ര ഘടകങ്ങൾ കൊണ്ട് ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരാറുണ്ട്. കാലപ്പഴക്കം കൊണ്ടും, വസ്തുക്കൾ അടിഞ്ഞു കൂടുന്നതുകൊണ്ടും ഒക്കെ ഓയിൽ ഫിൽറ്റർ മാറ്റം ആവശ്യമായി വരുന്നു. മാത്രമല്ല വാൽവുകൾ,  പമ്പുകൾ,  മറ്റ് യന്ത്ര ഭാഗങ്ങൾ എന്നിവക്കും കാലപ്പഴക്കം മൂലം അവ മാറ്റിസ്ഥാപിക്കേണ്ടതായി വരുന്നു.  എന്നാൽ 
മൊബിൽ  ഡി ടി ഇ 20 അൾട്രാ സീരീസ് ഓയിൽ ഉപയോഗിക്കുന്നത് മൂലം മെയ്ന്റനൻസ് കുറക്കുവാനും യന്ത്രഭാഗങ്ങൾ പെട്ടന്ന് കാലപ്പഴക്കം ചെല്ലുന്നത് തടയുവാനും സാധിക്കും.
മൊബിൽ  ഡി ടി ഇ 20 അൾട്രാ സീരീസിനെ സംബന്ധിച്ച് കൂടുതൽ അറിയുവാൻ  https://www.mobil.com/Eng­lish-IN/In­dus­tri­al/pds/GLXXMo­bil-DTE-20-Ultra-Series  സന്ദർശിക്കുക…