September 30, 2023 Saturday

Related news

September 29, 2023
September 27, 2023
September 13, 2023
September 7, 2023
August 31, 2023
August 28, 2023
August 27, 2023
August 27, 2023
August 27, 2023
August 20, 2023

കൊൽക്കത്തയിൽ വീണ്ടും മോഡൽ ആത്മഹത്യ ചെയ്തു

Janayugom Webdesk
കൊൽക്കത്ത
May 30, 2022 6:48 pm

വീണ്ടും ബംഗാളിൽ മോഡലിന്റെ ആത്മഹത്യ. കൊൽക്കത്തയിൽ സരസ്വതി ദാസ് എന്ന പതിനെട്ടുകാരിയെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിലെ കസ്ബ ബെഡിയാഡങ്കയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മേയ്ക്കപ്പ് ആർടിസ്റ്റും, മോഡലുമായ ഇവർ. തൂങ്ങി മരണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കൊൽക്കത്തയിൽ ജീവനൊടുക്കുന്ന നാലാമത്തെ മോഡലാണ് സരസ്വതി.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ഉയർന്നുവരുന്ന താരമായിരുന്നു സരസ്വതി. മുത്തശ്ശിയാണ് സരസ്വതി ആദ്യമായി തൂങ്ങി നിൽക്കുന്നത് കണ്ടത്. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർച്ചയായി മോഡലുകൾ മരണപ്പെടുന്നതും ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സരസ്വതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് വിശദമായ ഫോറൻസിക് പരിശോധന നടത്തും. ഒപ്പം ഇവരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പിതാവ് ഉപേക്ഷിച്ച് പോയ സരസ്വതിയെ അമ്മയും അമ്മായിയും ചേർന്നാണ് വളർത്തിയത്. ഇതിന് മുൻപുള്ള രണ്ട് ആഴ്ചകളിൽ മറ്റ് മൂന്ന് മോഡലുകളാണ് മരിച്ചത്. മെയ് 15ന് പല്ലവി ഡേ കൊൽക്കത്തയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. അതിന് പിന്നാലെ മെയ് 25ന് ബിദിഷ മജുംദാർ നഗേർ ബസാറിലെ ഫ്ലാറ്റിൽ തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഈ വെള്ളിയാഴ്ചയാണ് മഞ്ജുഷ നിയോഗി എന്ന മോഡൽ പട്ടുലയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

Eng­lish summary;The mod­el com­mit­ted sui­cide again in Kolkata

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.