രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് കാവിവല്‍ക്കരിക്കാനുള്ള നടപടികളുമായി മോഡി സര്‍ക്കാര്‍

Web Desk

ഡൽഹി

Posted on August 21, 2019, 12:52 pm

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് കാവിവല്‍ക്കരിക്കാനുള്ള നടപടികളുമായി മോഡി സര്‍ക്കാര്‍. ബിരുദതലം മുതല്‍ പിഎച്ച്ഡി വരെയുള്ള സീറ്റുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചതാണ് ആദ്യത്തെ നടപടി. കൂടാതെ യുജിസിയെ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കാനുള്ള തീരുമാനവും ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി വിദ്യാഭ്യാസ വിചക്ഷണര്‍ വിലയിരുത്തുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലതാക്കുമെന്ന് മാതത്രമല്ല ദേശാന്തര തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെ പിന്തുള്ളപ്പെടുമെന്ന ആശങ്കയാണ് അക്കാദമിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കുന്ന നടപടികളാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുകള്‍ കുറയ്ക്കുന്നതിന് കോളജുകള്‍ക്ക് സാമ്പത്തിക സ്വയംഭരണം അനുവദിച്ചു.

കോളജുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന മാതൃകയില്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഫിനാന്‍സ് ഏജന്‍സി(ഹെഫ) രൂപീകരിച്ചു. ഇതുതന്നെ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യ വല്‍ക്കരണത്തിന്റെ സുചനയാണ്. ഇതിന് ആര്‍ബിഐയുടെ അംഗീകരാവും ലഭിച്ചു. കനാറാ ബാങ്കാണ് പണം അനുവദിക്കുന്നതിനായി ചുമലപ്പെടുത്തിയത്. കൂടാതെ കമ്പനി ചട്ടങ്ങള്‍ എട്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത് ആയതുകൊണ്ടുതന്നെ ഹെഫയുടെ പ്രവര്‍ത്തന നിയമാവലിയില്‍ നിന്ന് ഗ്രാന്റ് എന്ന പദം ഒഴിവാക്കി. ഇതും വിദ്യാഭ്യാസ മേഖലയിലെ കച്ചവടമാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഹെഫ രൂപീകരിച്ച് ആദ്യവര്‍ഷമായ 2017ല്‍ ആറ് എന്‍ജിനിയറിങ് കോളജുകള്‍ക്കായി 2066 കോടി രൂപ വയ്പയായി അനുവദിച്ചു. നേരത്തെ കോളജുകളുടെ ഉന്നമനത്തനായി ഗ്രാന്റാണ് അനുവദിച്ചിരുന്നത്. കൂടാതെ ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറയ്ക്കുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മോഡി സര്‍ക്കാരിന്റ ആദ്യ ബജറ്റില്‍ ( 2014–15) 27656 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി അനുവദിച്ചത്. മൊത്തം ബജറ്റ് അടങ്കലിന്റെ 1.54 ശതമാനം മാത്രം. പിന്നീടത് 1.38 ശതമാനി കുറച്ചു. യുജിസിക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിലും ഗണ്യമായ കുറവാണ് ഉണ്ടായത്. 2014–15ല്‍ യുജിസിയ്ക്ക് 8906 കോടി രൂപയാണ് ബജറ്റ് വിഹിതമായി അനുവദിച്ചത്. 2019–20ല്‍ ഇത് 4600.66 കോടി രൂപയായി കുറച്ചു. 2017ല്‍ ഹെഫയ്ക്ക് 250 കോടി രൂപയാണ് അനവദിച്ചത്. അടുത്ത വര്‍ഷം ഇത് 2750 കോടി രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍വകലാശാലകള്‍ക്കുള്ള വിഹിതവും ഗണ്യമായി വെട്ടിക്കുറച്ചു. 2017–18ല്‍ 7286.22 കോടി അനുവദിച്ചിരുന്നത് 2019–20ല്‍ 6843.34 കോടി രൂപയായി വെട്ടിക്കുറച്ചു.

സ്വയംഭരണ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതവും തുടര്‍ച്ചയായി കുറയുന്നു. 2017–18ല്‍ 8337.21 കോടി രൂപയാണ് ഐഐടികള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇക്കുറി അത് 6409.95 കോടി രൂപയായി വെട്ടിക്കുറച്ചു. ഐഐഎമ്മുകള്‍ക്കുള്ള വിഹിതം സമാനക വര്‍ഷങ്ങളില്‍ 821.4 കോടി രൂപയില്‍ നിന്നും 445.53 കോടി രൂപയായി വെട്ടിക്കുറച്ചു.  ഫണ്ടിന്റെ അപര്യാപ്തത കാരണം അധ്യാപകരുടെ ഗണ്യമായ കുറവാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാനങ്ങളിലുള്ളത്. കേന്ദ്ര സര്‍വകലാശാലഖില്‍ 17,092 അധ്യാപക തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 5606 അധ്യാപക തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. 37,107 അനധ്യാപക തസ്തികകളില്‍ 11,429 പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഗ്രാമീണ മേഖലയിലെ കോളജുകളില്‍ 1,37,298 അധ്യാപക പോസ്റ്റുകള്‍ കിടക്കുന്നു. ഐഐടികളില്‍ 3552 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇക്കാര്യം വിവിധ സമിതികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

you may also like this video