September 28, 2022 Wednesday

Related news

December 16, 2021
March 31, 2021
January 29, 2021
September 14, 2020
September 2, 2020
August 16, 2020
April 6, 2020

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി; ലോക്സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വെച്ചു

Janayugom Webdesk
ന്യൂ ഡൽഹി
September 14, 2020 9:54 am

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്ബത് മണിയ്ക്ക് ആരംഭിച്ച ലോക്‌സഭ നടപടി ക്രമങ്ങൾ ഉച്ചയ്ക്ക് ഒരു മണി വരെ നീളും. വൈകുന്നേരം മൂന്നിനാണ് രാജ്യസഭ ആരംഭിക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരിക്കുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സഭയുടെ ആദരം അർപ്പിച്ചുകൊണ്ടായിരുന്നു നടപടികൾ തുടങ്ങിയത്. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഒരു മണിക്കൂർ നിർത്തിവച്ചു.

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സഭ ആദവ് അർപ്പിച്ചു. ഈ വർഷം മരണമടഞ്ഞ പ്രമുഖരായ പണ്ഡിറ്റ് ജസ്രാജ്, മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവർണർ ലാൽജി ടൺഡൻ, ഉത്തർ പ്രദേശ് മന്ത്രിമാരായ കമൽ റാണി, ചേതൻ ചൗഹാൻ, മുൻ കേന്ദ്ര മന്ത്രി രഘുവംശ് പ്രസാദ് സിംഗ് എന്നിവർക്കും സഭ ആദരവ് അർപ്പിച്ചു.

സഭ തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ വിവിധ വിഷയങ്ങളിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് നീറ്റ് പരീക്ഷ നടത്തിയത് കാരണം 12 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത വിഷയത്തിൽ സിപിഎമ്മും ഡിഎംകെയും ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.കിഴക്കൻ ലഡാക്കിലെ ചൈനീസ് കടന്ന് കയറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി അധിർ രജ്ഞൻ ചൗധരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.