മതസൗഹാര്‍ദ്ദത്തിന് മകുടോദാഹരണമായി ലുധിയാനയിലെ മുസ്‌ലിം പള്ളി

Web Desk
Posted on June 18, 2019, 8:43 am

ലുധിയാന: രാജ്യത്തെ മതസൗഹാര്‍ദ്ദത്തിന് മകുടോദാഹരണമായി ലുധിയാനയിലെ മുസ്‌ലിം പള്ളി. ഇന്ത്യാ- പാകിസ്ഥാന്‍ വിഭജനത്തിന് മുമ്പ് നിര്‍മ്മിച്ച മോസ്‌കാണ് ഇന്നും സിഖുകാര്‍ കാത്തുസൂക്ഷിക്കുന്നത്. 1920 ല്‍ നിര്‍മ്മിച്ച മോസ്‌ക് ലുധിയാനയിലെ ഹെഡോണ്‍ ബെറ്റ് ഗ്രാമത്തിലാണ്. ഇത് ദൈവത്തിന്റെ ഭവനമാണ്, കൂടാതെ സംസ്‌കാരത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഈ മോസ്‌ക് പൊളിച്ചുമാറ്റുന്നത് ഒരു മതവിഭാഗക്കാരെ അവഗണിക്കുന്നതിന് തുല്യമെന്നാണ് പ്രദേശവാസിയായ ജോഗാ സിങ് പറയുന്നത്.
അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചവര്‍ വിഡ്ഢികളാണെന്ന് മറ്റൊരു പ്രദേശവാസിയായ ബല്‍ക്കാര്‍ സിങ് പറയുന്നു. മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത് സംസ്‌കാരശൂന്യമായ പ്രവൃത്തിയാണെന്ന് സംഘപരിവാറിനെ പരോക്ഷമായി വിമര്‍ശിച്ച് ബല്‍ക്കാര്‍ സിങ് പറയുന്നു. തങ്ങളുടെ ഗ്രാമത്തില്‍ മുസ്‌ലിങ്ങള്‍ കുറവാണ്. എന്നിരുന്നാലും പള്ളി പൊളിച്ചുമാറ്റാനോ ഈ ഭൂമി മറ്റൊരാള്‍ കയ്യേറാനോ അനുവദിക്കില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.