Web Desk

കൊല്ലം 

February 12, 2020, 3:31 pm

‘തനിക്ക് പഠിക്കാൻ പോകണം’ നാലുമാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെ ഉപേഷിച്ച് യുവതി; ‘പാഠം പഠിപ്പിക്കാനൊരുങ്ങി’ അധികൃതർ

Janayugom Online

നാലുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളെ ഉപേഷിച്ച് യുവതി. തനിക്ക് ഉപരി പഠനത്തിന് പോകണമെന്ന് പറഞ്ഞാണ് നാലുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുങ്ങളെ യുവതി തന്റെ ഭർത്താവിന്റെ വീട്ടിൽ ഉപേഷിച്ചത്. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും, അഞ്ചാലുംമൂട് ശിശുവികസന ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ മൂന്നു മാസം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് കുട്ടികളെ വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. എന്നാൽ തനിക്ക് ഉപരിപഠനത്തിന് ചേരണമെന്ന് അറിയിച്ച്‌ യുവതി കുട്ടികളെ ഉപേക്ഷിച്ച്‌ കൊട്ടാരക്കരയിലെ വീട്ടിലേയ്ക്കു പോവുകയായിരുന്നു. കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം.

you may also like this video;