10 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 10, 2025
February 8, 2025
February 8, 2025
February 6, 2025
February 5, 2025
January 30, 2025
January 29, 2025
January 28, 2025
January 26, 2025
January 25, 2025

ഏക മകൾ വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 1, 2021 3:15 pm

വാഹനാപകടത്തിൽ മകൾ മരിച്ച വിവരം അറിഞ്ഞ മാതാവ് സഹിക്കാൻ കഴിയാതെ വിഷം കഴിച്ചു. ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശി ആൻസി കബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടർന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണവർ. ആൻസിയുടെ പിതാവ് കബീർ ഖത്തറിൽ നിന്നും ഇന്നെത്തുമെന്നറിയുന്നു. ആൻസി ഏക മകളാണ്.

കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് പുലർച്ചെയാണ് വാഹനാപകടത്തിൽ മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവര്‍ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് മോഡൽ കൂടിയാണ് ആൻസി കബീർ. അഞ്ജന തൃശൂർ സ്വദേശിയാണ്.

Eng­lish sum­ma­ry: The moth­er tried to com­mit sui­cide after her only daugh­ter died in a car accident

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.