June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അമ്മയെ മൂന്ന് മക്കളും മരുമക്കളും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി

By Janayugom Webdesk
January 7, 2020

ജയ്പൂര്‍: അമ്മയെ മൂന്ന് മക്കളും മരുമക്കളും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. സ്വത്തുതര്‍ക്കത്തിന്റെ പേരിലാണ് അമ്മയെ മൂന്ന് മക്കളും മരുമക്കളും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തിയത്. രാജസ്ഥാന്‍ കോട്ട ബുണ്ടി ജില്ലയിലാണ് സംഭവം.

ഇരുമ്പ് ദണ്ഡും വടിയും ഉപയോഗിച്ചുളള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. 65 വയസ്സുകാരിയായ കമല ദേവി സെയ്നിയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രിയ്ക്കും തിങ്കളാഴ്ച രാത്രിയ്ക്കും ഇടയിലുളള സമയത്ത് വീട്ടില്‍ വച്ചാണ് വൃദ്ധ മാതാപിതാക്കള്‍ക്ക് നേരെ മക്കളും മരുമക്കളും ചേര്‍ന്ന് ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ അമ്മ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. തലയ്ക്കും പുറത്തുമേറ്റ അടിയാണ് മരണകാരണം. ഭര്‍ത്താവ് രാംകിഷന്‍ സെയ്നി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.