മക്കള്‍ കുറ്റിക്കാട്ടില്‍ ഉപേഷിച്ച അമ്മയെ വൃദ്ധസദനത്തിലെത്തിച്ചു

Web Desk

കോവളം

Posted on April 29, 2020, 9:06 pm

വഴിവക്കിലെ കുറ്റിക്കാട്ടിൽ മക്കൾ ഉപേക്ഷിച്ചുപോയ വയോധികയെ വൃദ്ധസദനത്തിലാക്കി. വിഴിഞ്ഞം മുക്കോല നെല്ലിക്കുന്ന് സ്വദേശിയായ ലളിതയെയാണ് വൃദ്ധ സദനത്തിലാക്കിയത്. മംഗലത്തുകോണം കട്ടച്ചൽക്കുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുനർജനിയെന്ന അമ്മമാരുടെ വ്യദ്ധസദനത്തിലാണ് വിഴിഞ്ഞം ജനമൈത്രി പൊലീസിന്റെ നേത്യത്വത്തിൽ എത്തിച്ചത്. പ്രസിഡന്റ് ഷാ.സോമസുന്ദരത്തിന്റെ നേത്യത്വത്തിൽ സ്വീകരിച്ചു.

ബുധനാഴ്ച്ച രാവിലെയാണ് നെല്ലിക്കുന്നിലുളള മകളുട വീട്ടിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ലളിതയെ മുക്കോല ബൈപ്പാസിന് സമീപത്തുളള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. ആറ് മക്കളാണ് ലളിതയക്കുളളത്. ഇവരിൽ രണ്ട് മക്കളാണ് ശരീരത്തിന്റെ ഒരു വശം തളർന്ന ഇവരെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നത്. കുറ്റിക്കാട്ടിൽ കിടന്ന് ഇവർ നിലവിളിച്ചതോടെയാണ് സമീപവാസിയായ ശിലുവയ്യൻ ലളിതയെ കാണുന്നത്. തുടർന്ന് മുക്കോല സെൻട്രൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വിൽസണെ വിളിച്ചറിയിച്ചു.

മക്കളെ അറിയിച്ചുവെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ വിഴിഞ്ഞം സി.ഐ.എസ്.ബി. പ്രവീണിന്റെ നേത്യത്വത്തിൽ നെല്ലിക്കുന്നിലുളള ഒരു മകളുടെ വീട്ടിൽ താൽക്കാലികമായി താസിപ്പിച്ചു. തുടർന്നാണ് ബുധനാഴ്ച്ച രാവിലെയോടെ പുനർജനിയിലെത്തിച്ചത്. വിഴിഞ്ഞം പൊലീസിലെ ക്രൈം.എസ്. ഐ. ജി.കെ. രഞ്ചിത്ത്. കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ബിജു.ആർ.നായർ,സീനിയർ സിപിഒ. എം.എസ്.നിജിത്ത്, ജനമൈത്രി പോലീസിലെ അംഗങ്ങളായ ജിഷ, സുരേഷ് കുമാർ, മുക്കോല വിൽസൺ,സാമൂഹിക പ്രവർത്തകനായ പനിയടിമ ജോൺ, ബാലരാമപുരം പോലീസ് സ്‌റ്റേഷൻ സീനീയർ സിറ്റിസൺ ചെയർമാൻ പി. അൽഫോൺസ് എന്നിവവരുടെ നേത്യത്വത്തിലാണ് ലളിതയെ വൃദ്ധ സദനത്തിലെത്തിച്ചത്.

you may also like this video;