പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ ഇനി മാസങ്ങൾ മാത്രമേയുള്ളൂ മലയാളികളുടെ പ്രിയതാരം ശ്രീശാന്തിന്. വിവാദങ്ങളെ കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന് എന്നും കരുത്തായിരുന്ന അദ്ദേഹത്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് പലരും അറിഞ്ഞിട്ടില്ല. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.
ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ. ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു. ശക്തയായ സ്ത്രീയാണവർ. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണം. ഇന്ത്യൻ ടീമിലും മത്സരത്തിലും സജീവമായിരുന്നപ്പോൾ മാധ്യമങ്ങൾക്ക് പ്രിയങ്കരിയായിരുന്നു അമ്മ സാവിത്രി ദേവി.
English summary: The mother’s leg was amputated below the knee; Prayers for all: Sreesanth
you may also like this video