September 30, 2022 Friday

Related news

September 16, 2022
September 12, 2022
September 9, 2022
September 9, 2022
June 29, 2022
June 22, 2022
June 21, 2022
May 11, 2022
May 6, 2022
May 5, 2022

പൗരത്വനിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
May 30, 2021 10:25 pm

ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അയൽരാജ്യങ്ങളിൽ നിന്ന് വന്നുതാമസിക്കുന്നവർക്ക് പൗരത്വം നല്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം തികച്ചും വിവേചനപരവും പൊതുവികാരം മാനിക്കാതെയുള്ളതുമാണെന്നും ഉടൻ പിൻവലിക്കണമെന്നും സിപിഐ പാർലമെന്ററിഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രത്യേക മതവിഭാഗത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വിരോധം വിജ്ഞാപനത്തിലൂടെ പ്രകടമാവുകയാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തോടുള്ള വിവേചനവും കേന്ദ്ര സർക്കാരിന്റെ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി പൗരത്വഭേദഗതി നിയമം പാസാക്കുന്ന ഘട്ടത്തിൽതന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നതാണ്. 

വിജ്ഞാപനം പുറപ്പെടുവിച്ച ഘട്ടവും കേന്ദ്ര സർക്കാരിന്റെ അബദ്ധജഡിലമായ മുൻഗണനകളെ വ്യക്തമാക്കുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുകയും ഗ്രാമീണ മേഖലകളിൽ പടരുകയും ചെയ്യുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാർ പ്രസ്തുത പ്രതിസന്ധി നേരിടുന്നതിലാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്. വിനാശകാരിയായ ഒരു ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികൾ ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ മാത്രമേ സംസ്ഥാന ജില്ലാ ഭരണാധികാരികൾക്ക് നല്‍കാവൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം ജില്ലാ അധികൃതർക്ക് അവരുടെ ശ്രദ്ധ പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നതിലും മറ്റ് നടപടികൾ സ്വീകരിക്കുന്നതിലും മാറ്റേണ്ടിവരുന്നതിന് പകരമായി മനുഷ്യജീവനുകൾ കൊണ്ട് വലിയ വില നല്‍കേണ്ടിവരുമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:The move to imple­ment cit­i­zen­ship law through the back door should be aban­doned: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.