18 April 2024, Thursday

Related news

April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024
March 29, 2024
March 26, 2024
March 23, 2024
March 21, 2024
March 18, 2024

സിൽവർ ലൈൻ വഴി ചരക്ക് നീക്കവും നടക്കും: തുക കൂടുതലാകില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 27, 2021 1:45 pm

സിൽവർ ലൈനിനുവേണ്ടിയുള്ള എസ്റ്റിമേറ്റ് തുകയിൽ മാറ്റം വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. 22.5 ടൺ ആക്സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് രൂപകല്പനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തി വികസനം നേടുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലാശയങ്ങളിലൽ കൈയേറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിൽ നിന്നുള്ള ധനസഹായം അതിവേഗം നൽകും. അപേക്ഷ ലഭിച്ച് 100 മണിക്കൂറിനകം പണം ബാങ്ക് അകൗണ്ടിലേക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതതല യോഗത്തിലെടുക്കുന്ന തീരുമാനം വരെ നടപ്പാക്കുന്നതിന് വീണ്ടും ഫയൽ താഴെ തട്ടിലേക്ക് പോകുന്ന രീതി അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇപ്പോൾ ശരാശരി 22 ദിവസമാണ് അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ വേണ്ടി വരുന്ന സമയം.

Eng­lish Sum­ma­ry: The move­ment of goods through the Sil­ver Line will also take place: CM says the amount will not be more

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.