ഋതുക്കൾ നിനക്കായ് പൂക്കളെയൊരുക്കും സംഗീത ആൽബം പ്രകാശനം ചെയ്തു

ഷാജി ഇടപ്പള്ളി

കൊച്ചി

Posted on June 29, 2020, 12:29 pm

സമാനതകളില്ലാത്ത കോവിഡ് മഹാമാരിയിലൂടെ ലോകം കടന്നുപോകുന്ന ചുറ്റുപാടുകളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘ഫസ്റ്റ് ബെല്‍’ ഓണ്‍ലൈന്‍ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ ആത്മ വിശ്വാസവും പ്രതീക്ഷകളും പകരുകയാണ് ‘ഋതുക്കള്‍ നിനക്കായ് പൂക്കളെയൊരുക്കും ’ എന്ന സംഗീത ആല്‍ബത്തിലൂടെ എറണാകുളം ഉപ ജില്ല വിദ്യാഭ്യാസ ഓഫീസ്.

നാളെയുടെ വാഗ്ദാനങ്ങളായ നവമുകുളങ്ങളില്‍ സന്തോഷത്തിന്റെയും പഠനത്തിന്റെയും കരുതലിന്റെയും സന്ദേശം ഈ സംഗീത ആല്‍ബം പങ്കുവെക്കുന്നു. അടഞ്ഞ ക്ലാസ്സുമുറികളില്‍ നിലച്ചുപോകാതെ ശലഭങ്ങളായി പാറിപ്പറന്ന് ലക്ഷ്യങ്ങളില്‍ എത്തിച്ചേരണമെന്നും അതിന് പുതിയ പഠന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സംഗീതത്തിലൂടെ ഈ ആല്‍ബം കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നു.

സംഗീത ആല്‍ബത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത് എഇഓ അന്‍സലം എന്‍ എക്‌സും ഗാനരചന സെബാസ്റ്റ്യന്‍ പൊടുത്താസും ആലാപനം ആദര്‍ശ് വത്സന്‍, നിഷ കെ എസ് എന്നിവരുമാണ് .പശ്ചാത്തല സംഗീതം ജയന്‍ ഓ ജെ , ചിത്രീകരണം സിന്റോ പൊടുത്താസ് , എഡിറ്റിംഗ് നൈജോ ഫിഗരാദോ എന്നിവരും നിര്‍വഹിച്ചു.

എറണാകുളം എസ് ആര്‍ വി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എ ഇ ഓ ഓഫീസ് ചുവരില്‍ വേള്‍ഡ് വൈഡ് ആര്‍ട്ട് മുവ്‌മെന്റിലെ ബാലകൃഷ്ണന്‍ കതിരൂര്‍, ആര്‍ ജയന്ത്കുമാര്‍ , ഏരൂര്‍ ബിജു, സെബാസ്റ്റ്യന്‍ പൊടുത്താസ് , സുഗതന്‍ പനങ്ങാട്, ഹാരിസ് ബാബു, തങ്ക കുമാര്‍ ഞാറക്കല്‍ എന്നീ ചിത്രകാരന്മാര്‍ ചേര്‍ന്നാണ് ചിത്രരചന നടത്തിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്ലിനൊപ്പം ‘ഋതുക്കള്‍ നിനക്കായ് പൂക്കളെയൊരുക്കും ’ സംഗീത ആല്‍ബവും എറണാകുളം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ചുവരില്‍ വേള്‍ഡ് വൈഡ് ആര്‍ട്ട് മുവ്‌മെന്റിലെ ചിത്രകാരന്മാര്‍ വരച്ച ചിത്രത്തിന്റെ സമര്‍പ്പണവും ഹൈബി ഈഡന്‍ എം പി നിര്‍വഹിച്ചു.

Eng­lish sum­ma­ry; The music album was released

You may also like this video;