20 June 2024, Thursday

Related news

June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024
February 28, 2024
February 26, 2024

സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച ‘ഹരിത’യുടെ പ്രവർത്തനം മുസ്ലിം ലീഗ് അവസാനിപ്പിച്ചു

Janayugom Webdesk
കോഴിക്കോട്
August 17, 2021 9:54 pm

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിനെത്തുടര്‍ന്നാണ് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തൽ. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളായ പി കെ നവാസ്, കബീർ മുതുപറമ്പ്, വി എ നവാസ് എന്നിവരോട് വിശദീകരണം തേടാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വനിതാ കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം ഹരിത നേതാക്കൾ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തീരുമാനിച്ചത്. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാർട്ടി നേതൃത്വത്തിന് പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹരിത നേതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രശ്നത്തില്‍ ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഹരിത നേതാക്കൾ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പി കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഇതിനെ തുടർന്നാണ് ഹരിതയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മുസ് ലിം ലീഗ് നേതൃത്വം നിര്‍ദ്ദേശിച്ചത്.

Eng­lish sum­ma­ry; The Mus­lim League ter­mi­nat­ed the activ­i­ties of ‘Haritha’ in response to the anti-woman remark c

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.