Friday
13 Dec 2019

റാണി പദ്മിനി കൊല്ലപ്പെട്ടിട്ട് 33 വര്‍ഷങ്ങള്‍ ദുരൂഹത നിറഞ്ഞ ആ മരണത്തിന്റെ അധികമാര്‍ക്കും അറിയാത്ത പിന്നാമ്പുറക്കഥ

By: Web Desk | Thursday 7 November 2019 6:17 PM IST


1986 ഒക്ടോബര്‍ പതിനഞ്ച് കത്തിക്കാളുന്ന സൗന്ദര്യവും മികച്ച അഭിനയപാടവവും കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ പുളകം കൊള്ളിച്ച നടി റാണി പത്മിനിയും അവരുടെ അമ്മയും ക്രൂരമായി കൊലച്ചെയ്യപ്പെട്ട ദിവസം. ഒരു കാലത്ത് മലയാള സിനിമ ലോകം അടക്കി വാണ റാണി പദ്മിനിയുടെ മരണം  സംഭവിച്ചതാകട്ടെ സിനിമയില്‍ പ്രശസ്തിയുടെയും സമ്പത്ത്‌ന്റെയും കൊടുമുടിയില്‍ നിൽക്കുമ്പോൾ. നല്ല  വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും  റാണി ശ്രദ്ധിക്കപ്പെട്ടത് അവരുടെ സെക്‌സി ഇമേജിലൂടെയാണ്‌. റാണിയുടെ കൊലപാതകത്തിന് പിന്നിൽ രണ്ട് കാരണങ്ങൾ ആണ് പറയുന്നത്. അത്യാര്‍ത്തിയും ആഡംബര മോഹവും കാരണം സംഭവിച്ച ദുരന്തം അവര്‍ വരുത്തി വച്ചതാണെങ്കിലും ഓരോ സിനിമ താരങ്ങൾക്കും  ആ മരണങ്ങള്‍ ഒരു പാഠമായിരുന്നു.

തിരുവനന്തപുരത്തെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു റാണിയുടെ അമ്മ ഇന്ദിര.  ചെറുപ്പത്തിലേ സിനിമയുടെ വെള്ളിവെളിച്ചവും പ്രശസ്തിയുമൊക്കെ മനസില്‍ കയറി കൂടിയിരുന്ന ഇന്ദിര അമ്പതുകളുടെ തുടക്കത്തില്‍ ഹിന്ദി സിനിമകളും മറ്റും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍ അതില്‍ നായികമാര്‍ക്കും പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ക്കുമൊക്കെ ശബ്ദം നല്‍കി. പക്ഷെ, അവര്‍ അഭിനയിച്ച സിനിമകളൊക്കെ എന്തുകൊണ്ടൊക്കെയോ വെളിച്ചം കാണാതെ പോയി. തുടക്കത്തിലേ തന്റെ സിനിമാ മോഹങ്ങള്‍ക്ക് കല്ലുകടി ഏറ്റതോടെ ചൗധരി എന്ന ഹിന്ദിക്കാരനെ വിവാഹം കഴിച്ച ഇന്ദിര കുടുംബിനിയായി മാറി .ഒപ്പം സിനിമാ മോഹങ്ങള്‍ പാതി വഴിയിലൂപേക്ഷിച്ച് മദിരാശി വിട്ടു.

Image result for പറങ്കിമല

എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദിര വീണ്ടും മദ്രാസിലെത്തി. ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ പ്രായം അവർക്ക് അനുകൂലമായിരുന്നില്ല. എന്നാൽ സിനിമാ മോഹം തലക്കുപിടിച്ച ഇന്ദിര ഇനിയും തോറ്റ് പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഇപ്രാവശ്യം അവർ ആ മോഹ സാക്ഷാൽക്കാരത്തിനായി ഇറക്കിയ തുറുപ്പ് ചീട്ട് ആരും കണ്ടാല്‍ കൊതിക്കുന്ന സൗന്ദര്യമുള്ള തന്റെ മകള്‍ റാണി പത്മിനിയെയായിരുന്നു. തനിക്ക് ഒന്നുമാകാൻ കഴിയാത്തിടത്ത് മകളിലൂടെ എല്ലാം നേടിയെടുക്കുക എന്നതായിരുന്നു ആ അമ്മയുടെ മോഹം. ,കെ.ആര്‍.വിജയ,ഉണ്ണിമേരി തുടങ്ങിയ സീനിയര്‍ നടികളും അംബികയും,ശശികലയും,അര്‍ച്ചനയും,മാധവിയുമടങ്ങുന്ന പുതുമുഖനടികളും നിറഞ്ഞുനിന്ന തമിഴ് സിനിമയില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇന്ദിര മകള്‍ക്കായി തിരഞ്ഞെടുത്തത് മലയാളം ഇന്‍ഡസ്ട്രിയാണ്. അങ്ങനെ 1981 ല്‍ കഥയറിയാതെ എന്ന ചിത്രത്തില്‍ സുപ്രധാനവേഷം ചെയ്ത് റാണി പത്മിനി മലയാളസിനിമയില്‍ പ്രവേശിച്ചു. പക്ഷെ. ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമയുടെ ചിത്രീകരണം അവിചാരിതമായി നീണ്ടുപോയി.റാണി അഭിനയിച്ച് ആദ്യമായി റിലീസ് ചെയ്ത ചിത്രം പി.ജി.വിശ്വംഭരന്‍ ഒരുക്കിയ സംഘര്‍ഷം എന്ന സിനിമയായിരുന്നു. ജയനെ നായകനാക്കി ഐ.വി.ശശി ചെയ്യാനിരുന്ന തുഷാരം എന്ന സിനിമ ജയന്റെ മരണത്തിന് ശേഷം രതീഷിനെ നായകനാക്കി വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍,ആ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലേക്ക് ഐ.വി.ശശി റാണിയെ ക്ഷണിച്ചു.ആ രണ്ട് ചിത്രങ്ങളും ഒരേ വര്‍ഷം റിലീസായതോടെ റാണിയുടെ നല്ല കാലം ആരംഭിച്ചു.അതേ വര്‍ഷം തന്നെ ഭരതന്റെ പറങ്കിമല,അശോക് കുമാറിന്റെ തേനും വയമ്പും എന്നീ ചിത്രങ്ങളിലും അവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പിന്നീട് അങ്ങോട്ട് റാണിയുടെ സമയമായിരുന്നു.

ആശ, ഇനിയെങ്കിലും,ആക്രോശം, മനസ്സേ നിനക്കു മംഗളം,കുയിലിനെ തേടി,കിളിക്കൊഞ്ചല്‍,നസീമ,ഉയിര്‍ത്തെഴുന്നേല്‍പ്പ്,മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ റാണിയെ തേടിയെത്തി. എങ്കിലും റാണി പത്മിനിയെന്ന നടിയില്‍ സംവിധായകന്‍മാര്‍ ചൂഷണം ചെയ്തത് അവരുടെ സെക്‌സി ഇമേജായിരുന്നു. നഗ്‌നതാ പ്രദര്‍ശനത്തിന്റെ പേരില്‍ റാണി ഒരുപാട് വിവാദങ്ങളും ക്ഷണിച്ചുവരുത്തി. ബാലന്‍.കെ.നായരോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധബലാത്സംഗരംഗം റാണിയുടെ ഇമേജിനെ നന്നായി ബാധിച്ചു. പിന്നീട് ലഭിച്ചതെല്ലാം അത്തരം വേഷങ്ങളായിരുന്നു. അമ്മ ഇന്ദിരയാകട്ടെ കൂടുതല്‍ കാശിന് വേണ്ടി മകളെ ഏത് വേഷത്തിലും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. ഒരുപാട് സമയമെടുത്തില്ല റാണിയുടെ മാര്‍ക്കറ്റ് ഇടിയാന്‍. ഇടയ്ക്ക് ഹിന്ദി സിനിമയിലും റാണി ഒരു കൈ പയറ്റിയെങ്കിലും നടന്നില്ല.

Image result for malayalam actress rani padmini

റാണിയുടെ  കൊലയ്ക്ക് പിന്നില്‍ രണ്ടു കാരണങ്ങള്‍ ആണ് പറയുന്നത്.

അതുകൊണ്ട് ബോംബെ വിട്ട് വീണ്ടും മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ  അവന്യൂവിലെ വലിയൊരു ബംഗ്ലാവ് വാടകയ്‌ക്കെടുത്തു. ബംഗ്ലാവില്‍ താമസമാരംഭിച്ച ഉടനെ,പുതിയ വാച്ച്മാന്‍,അടുക്കളക്കാരന്‍,െ്രെഡവര്‍ എന്നിവരെ ആവശ്യമുണ്ടെന്നു കാണിച്ച് റാണി പത്രപരസ്യം നല്‍കി. െ്രെഡവറെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടാണ് റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്ന വ്യക്തി എത്തുന്നത്.

ജെബരാജ് ജോലിയില്‍ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചറായി ലക്ഷ്മി നരസിംഹന്‍ എന്നയാളും അവിടെ ജോലിക്ക് വന്നു.കാര്‍ മോഷണക്കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലാണ് ജെബരാജ് എന്നും,അതിലുപരി ജെബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും അമ്മക്കും മകള്‍ക്കും അജ്ഞാതമായ കാര്യമായിരുന്നു.ഇവരെ കൂടാതെ ഗണേശന്‍ എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ റാണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോള്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതാണ് റാണിയെ കൊല്ലുക എന്ന ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്.

ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാവ് മേടിച്ചാല്‍ കൊള്ളാമെന്നൊരു ആഗ്രഹം റാണിയിലുണ്ടായി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും ആ ബംഗ്ലാവിന്റെ മൊത്തം വിലയും ക്യാഷായി തന്നെ താന്‍ കൈ മാറാമെന്ന് വാക്കാല്‍ പറഞ്ഞുറപ്പിക്കുകയുമുണ്ടായി.ഈ വിവരമറിഞ്ഞ ജെബരാജ്,അത് കൊണ്ട് തന്നെ റാണിയുടെ വീട്ടില്‍ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. കൊലപാതകത്തിനായി വാച്ച്മാനേയും കുക്കിനേയും ജെബരാജ് ഒപ്പം കൂട്ടി. 1986 ഒക്ടോബര്‍ 15 ന് റാണിക്കും അമ്മയ്ക്കും കൊലപാതകികള്‍ മരണസമയം കുറിച്ചു. രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം അമ്മയ്ക്കും മകള്‍ക്കും ഉണ്ടായിരുന്നു. ഈ സമയത്ത് ഇരുവരെയും വധിക്കാനായിരുന്നു പദ്ധതി. അന്നും പതിവുപോലെ അമ്മയും മകളും രാത്രിയില്‍ നന്നായി മദ്യപിച്ചു. എന്തോ ആവശ്യത്തിന് റാണി അടുക്കളയിലേക്ക് പോയ സമയത്ത് ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടന്ന അമ്മയെയാണ്. റാണി അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റാണിയെ ഇന്ദിരയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തതു.ശേഷം അവരെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് പ്രതികള്‍ മൂന്ന് വഴിക്ക് മുങ്ങി.

Related image

കൊലയ്ക്ക് പിന്നിലെ രണ്ടാമത്തെ കാര്യം ഇങ്ങനെയാണ്  . ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള റാണിയുടെ ബന്ധവും പണമിടപാടുകളൂം . ഏതാണ് സത്യം ഇതിനപ്പുറമെന്തെങ്കിലുമുണ്ടോ എന്നൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. റാണിയും അമ്മയുമാണ് കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ ഇരുപതാം തിയതി നേരത്തേ പറഞ്ഞതനുസരിച്ചു വീട് വാങ്ങുന്ന കാര്യം സംസാരിക്കാന്‍ ബ്രോക്കര്‍ പ്രസാദ് റാണിയുടെ വീട്ടിലെത്തി. എന്നാല്‍ കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല അപ്പോഴാണ് വല്ലാത്ത ഒരു ദുര്‍ഗന്ധം പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതില്‍ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുര്‍ഗന്ധം രൂക്ഷമായി.മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെ ശല്യം കൂടിക്കൂടി വന്നതോടെ പ്രസാദ് ഭയന്നു. ഒടുവില്‍ എത്തിപ്പെട്ടത് ഒരു കുളിമുറിയിലായിരുന്നു.അവിടെ ചത്തുവീര്‍ത്തു കിടക്കുന്ന രണ്ട് ശവശരീരങ്ങള്‍ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി.പ്രസാദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി.

അപ്പോഴേക്കും രണ്ട് ജഡങ്ങളും ചീഞ്ഞളിഞ്ഞിരുന്നു.ആ ജഡങ്ങള്‍ അവിടെ നിന്നും ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെടാമെന്നിരിക്കെയുള്ള അവസ്ഥയില്‍ പോസ്റ്റ്‌മോര്‍ട്ടം കുളിമുറിയില്‍ തന്നെ നടത്താമെന്നു പോലീസ് സര്‍ജന്‍ അഭിപ്രായപ്പെട്ടു.അങ്ങനെ പിറ്റേന്ന് രാവിലെ റാണിയുടെയും അവരുടെ അമ്മയുടെയും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു.കാര്യമറിഞ്ഞ് അവിടെ എത്തിയവരില്‍ സിനിമക്കാരായി,നടന്‍മാരായ കൊച്ചിന്‍ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലന്‍സ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങള്‍ സീറ്റില്‍ വയ്ക്കാന്‍ പോലും ആ ടാക്‌സിെ്രെഡവര്‍ സമ്മതിച്ചില്ല.

രണ്ട് പേരുടെയും ജഡങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരും എത്തിയതുമില്ല. മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില്‍ തന്നെ സംസ്‌ക്കരിച്ചു.അത്യാര്‍ത്തിയും ആഡംബര മോഹവും കാരണം സംഭവിച്ച ദുരന്തം അവര്‍ വരുത്തി വച്ചതാണെങ്കിലും ഓരോ സിനിമ താരങ്ങൾക്കും ആ മരണങ്ങള്‍ ഒരു പാഠമായിരുന്നു.

Related News