19 April 2024, Friday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024

കോണ്‍ഗ്രസ് ദേശീയ യാത്ര ഗാന്ധിജയന്തിദിനത്തില്‍ ആരംഭിക്കും

Janayugom Webdesk
July 12, 2022 4:10 pm

പ്രമുഖ നേതാക്കളും, ജനപ്രതിനിധികളും പാര്‍ട്ടിവിട്ടുപോകുന്ന ആശങ്കകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ഭാരത് ജോ‍‍ഡോയാത്ര ചെയ്യുന്നതിനായി കോണ്‍ഗ്രസ് യോഗം ചേര്‍ന്നു.വരാനിരിക്കുന്ന മറ്റ് സംഘടനാ പരിപാടികളെക്കുറിച്ചും ചര്‍ച്ചചെയ്തു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റുമാരും, സംസ്ഥാനചുമതലയുളള ജനറല്‍സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയാണ് യാത്ര.ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2നാണ് യാത്ര ആരംഭിക്കും.3,500 കിലോമീറ്ററും ഒരു ഡസനിലധികം സംസ്ഥാനങ്ങളും പിന്നിടാൻ നിശ്ചയിച്ചിരിക്കുന്ന അഞ്ച് മാസം നീണ്ടുനിൽക്കുന്ന യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കശ്മീരിൽ സമാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ.

സമാന ചിന്താഗതിക്കാരായ പാർട്ടികളും അംഗങ്ങളും പൊതു സമൂഹത്തിൽ നിന്നുള്ള സംഘടനകളും ഈ ബഹുജന പ്രചാരണത്തിന്റെ ഭാഗമാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു

Eng­lish Sum­ma­ry: The Nation­al Yatra will begin on Gand­hi Jayanti

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.