Web Desk

കോട്ടയം

January 29, 2021, 5:24 pm

എന്‍സിപി ഇടതു മുന്നണി വിടില്ല

Janayugom Online

എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫിന്‍റെ ഭാഗമായി നില്‍ക്കുമെന്ന സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ടി പി പീതാംബരന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചിരിക്കെ മാണി സി കാപ്പനെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മാണി കാപ്പനെതിരെ ജനപക്ഷം രക്ഷാധികാരി കൂടിയായ പി സി ജോര്‍ജ്ജ് രംഗത്തു വന്നിട്ടുള്ളത്. യുഡിഎഫിന്‍റെ ഘടകകക്ഷിയായി മാറാന്‍ ജോര്‍ജ്ജ് ഇതിനിടയില്‍ ചല ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. എന്നാല്‍ മുസ്ലീംലീഗും, ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ പച്ചക്കൊടി കാട്ടാത്തതിലാണ് പ്രവേശനം എങ്ങുമില്ലാതെ നില്‍ക്കുന്നത്.പാല സീറ്റിന്‍റെ കാര്യം പറഞ്ഞ് എന്‍സിപിയെ അടര്‍ത്തിയെടുക്കാനുള്ള യുഡിഎഫ് ശ്രമം വിഫലമായിരിക്കുകയാണ്.

എന്‍സിപിയുടെ അണികള്‍ക്ക് എല്‍ഡിഎഫിന്‍റെ ഭാഗമായിട്ടു നില്‍ക്കാനാണ് ആഗ്രഹം.അവര്‍ തങ്ങളുടെ നിലപാടുകള്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.കോണ്‍ഗ്രസിന്‍റെ കുടുംബാധിപത്യത്തിനും,ഏകാധിപത്യത്തിനും എതിരെ നിലപാടുള്ളവരാണ് തങ്ങളെന്നും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു കഴിഞ്ഞു. എല്‍ഡിഎഫില്‍ പാര്‍ട്ടിയും , പ്രവര്‍ത്തകരും സുരക്ഷിതരാണെന്നും അവര്‍ പാര്‍ട്ടിയുടെ വിവിധ യോഗങ്ങളില്‍ അറിയിച്ചുകഴിഞ്ഞു. ഏത് നേതാവ് യുഡിഎഫില്‍ പോയാലും തങ്ങളാരും ഇല്ലെന്നും അവര്‍ തുറന്നു പറഞിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനും എന്‍സിപി കേരള ഘടകം എല്‍ഡിഎഫിനൊപ്പം നില്‍ക്കമെന്നാണ്.

ഇത്തവണ പൂഞ്ഞാറില്‍ നിന്നും ജോര്‍ജ് മാറുവാന്‍ സാധ്യതയേറുന്നു. മുസ്ലീം ജനവിഭാഗത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ജോര്‍ജിന്‍റെ നിലപാട് വലിയ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ജോര്‍ജിന് പിന്തുണ നല്‍കുന്നിതിലും വലിയ എതിര്‍പ്പാണ് പാര്‍ട്ടിയിലും നിലനില്‍ക്കുന്നത്.കാപ്പന്‍റെ കാര്യത്തില്‍ സഹതാപം തോന്നുന്നതായും ജോര്‍ജ് പറയുന്നു.കാപ്പന് കുട്ടനാട് അടക്കമുള്ള എന്‍സിപി മത്സരിച്ച ഏതുസീറ്റിലും മത്സരിക്കാം .

അവിടെല്ലാം എല്‍ഡിഎഫ് അടിത്തറ ശക്തമാണ് . രാഷട്രീയ വോട്ടുകളുണ്ട് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ജോസ് കെ മാണിക്ക് സിപിഎമ്മുമായുള്ള ബന്ധം ഗുണംചെയ്യില്ലെന്നും ജോര്‍ജ് പറയുന്നു. എല്‍ഡിഎഫിന്‍റെ തെര‍‍ഞെടുപ്പ് പ്രവര്‍ത്തനം കണ്ടു പഠിക്കണം ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിപ്പിക്കാനും അറിയാം. കോണ്‍ഗ്രസിനു പകരം ബിജെപി എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതായി ജോര്‍ജ്ജ് പറയുന്നു,. മാണിസി കാപ്പന്‍റെ കാര്യത്തില്‍ അരിശവും,സഹതാപവും തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY: The NCP will not leave the Left Front

YOU MAY ALSO LIKE THIS VIDEO