മെഡിക്കൽ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന്; 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതും

Web Desk

ന്യൂ ഡൽഹി

Posted on September 13, 2020, 9:17 am

മെഡിക്കൽ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എഴുപത്തിനാലായിരത്തി എൺപത്തിമൂന്ന് കുട്ടികൾ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തിൽ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാൽ പഞ്ചാബിൽ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്കായി പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരിൽ നിന്ന് 33357 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ എതിർത്തിരുന്നു.

you may also like this video