October 4, 2022 Tuesday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

പുതിയ കോവിഡ് വൈറസ് ഒൻപത് മണിക്കൂർ ത്വക്കിൽ പറ്റിപ്പിടിച്ചിരിക്കുമെന്ന് പഠനം

Janayugom Webdesk
ന്യൂഡൽഹി
October 6, 2020 5:24 pm

ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന് ഒൻപത് മണിക്കൂറോളം മനുഷ്യന്റെ ത്വക്കിൽ പറ്റിപ്പിടിച്ചിരിക്കാൻ കഴിയുമെന്ന് പുതിയ പഠനം. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രധാനമാർഗം കൈകളുടെ ശുചിത്വം ഉറപ്പാക്കുകയാണെന്ന് ക്ലിനിക്കൽ ഇൻഫെക്ടിയസ് ഡിസിസസ് പുറത്തുവിട്ട പഠനത്തിൽ വ്യക്തമാക്കുന്നു. 

ടാവറുകളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇൻഫ്ലുവൻസ എ വൈറസിന് കേവലം രണ്ടു മണിക്കൂർ മാത്രമാണ് മനുഷ്യന്റെ ത്വക്കിൽ അതിജീവിക്കാൻ കഴിയുക. എന്നാൽ കോവിഡ് വൈറസിന് ഇത് ഒൻപതു മണിക്കൂറാണ്. എന്നാൽ 80 ശതമാനം ആൽക്കഹോൾ ഉൾക്കൊള്ളുന്ന സാനിറ്റസർ ഉപയോഗിച്ച് 15 സെക്കന്റ് കൊണ്ട് രണ്ടു വൈറസുകളെയും നിർവീര്യമാക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 

ആൽക്കഹോൾ ഉൾപ്പെടുത്തിയ ഹാൻഡ്റബ് ഉപയോഗിക്കുന്നതും 20 സെക്കന്റ് സമയം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതും വൈറസിനെ നിർവീര്യമാക്കുമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ശരാശരി മാസ്ക് ഉപയോഗം ചില അലോസരങ്ങൾ സൃഷ്ടിക്കുമെങ്കിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവരിൽ പോലും ഓക്സിജന്റെ അളവ് വ്യത്യാസപ്പെടുത്തില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:The new covid virus stays on the skin for nine hours
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.