20 April 2024, Saturday

പാലിയേക്കരയില്‍ കൂടിയ പുതിയ ടോള്‍ നിരക്ക് നിലവില്‍ വന്നു

Janayugom Webdesk
തൃശൂര്‍
September 1, 2022 9:40 am

പാലിയേക്കരയില്‍ കൂടിയ പുതിയ ടോള്‍ നിരക്ക് നിലവില്‍ വന്നു. 15 ശതമാനമാണ് വര്‍ധന. ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങള്‍ക്ക് പത്ത് മുതല്‍ 65 രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് എണ്‍പത് രൂപ ആയിരുന്നത് 90 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 140 ല്‍ നിന്ന് 160 ആയും, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 235 രൂപയും ആകും.

ദേശീയ മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് ആണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും വലിയ വര്‍ധന ഉണ്ടായിരുന്നില്ല.

Eng­lish sum­ma­ry; The new toll rate has come into effect at Paliyekkara

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.