December 5, 2022 Monday

Related news

November 24, 2022
March 16, 2022
September 7, 2021
August 23, 2021
August 5, 2021
March 7, 2021
January 5, 2021
November 29, 2020
November 18, 2020
August 31, 2020

പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പെണ്‍കുഞ്ഞിന്റെ നില അതീവ ഗുരുതരം

Janayugom Webdesk
അങ്കമാലി
June 21, 2020 2:36 pm

പിതാവ് കട്ടിലില്‍ എറി‍ഞ്ഞ്കൊല്ലാൻ ശ്രമിച്ച നവജാതശിശുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. 54 ദിവസം പ്രായമായ കുഞ്ഞ് ഇപ്പാേള്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

കുഞ്ഞിന്റെ തലയോട്ടിയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ അച്ഛനായ ഷൈജു തോമസ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

അങ്കമാലി ജോസ്‌പുരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവും കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്യാൻ കാരണം.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.