പുതുപുത്തന്‍ മോട്ടോ x4 6GB വേരിയന്‍റ്

Web Desk
Posted on January 31, 2018, 8:38 pm

മോട്ടോറോളയുടെ പുത്തന്‍ സംവിധാനങ്ങളോടുകൂടിയ MOTOX4 ഫോണുകള്‍
വിപണിയില്‍. ആകര്‍ഷകവും കൃത്യതയേറിയതുമായ MOTOX4ല്‍ 6GB RAM ഉം 64GB ഇന്റേണല്‍ സ്റ്റോറേജ് കമ്പനി അവകാശപ്പെടുന്നു.
മോട്ടോ ഹബ്ബുകളിലും എക്‌സ്‌ക്ലൂസീവായി ജനുവരി 31 ന് രാത്രി 1:59 അവതരിപ്പിക്കുന്ന MOTOX4 24,999 രൂപയ്ക്ക് ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഒറിയോ 8.0, ഗ്ലാസിലും മെറ്റലിലും തയാറാക്കിയ ആകര്‍ഷകമായ ബോഡി സിസൈന്‍ സഹിതമുള്ള മോട്ടോ എക്‌സ്പീരിയന്‍സ് എന്നിവയടങ്ങുന്നതാണ്‌ Moto x4.

ദീര്‍ഘമായ ബാറ്ററി ലൈഫ്, സ്പ്ലിറ്റ് സ്‌ക്രീന്‍ കേപബിലിറ്റീസ്, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്‍, പരിഷ്‌ക്കരിച്ച നോട്ടിഫിക്കേഷനുകള്‍, കൗശലം നിറഞ്ഞ പാസ് വേഡുകള്‍ക്കുള്ള ഓട്ടോഫില്‍ ഫ്രെയിംവര്‍ക്ക്, നിങ്ങളുടെ ആപ്പുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കാത്ത പുതിയ ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് തുടങ്ങിയവയാണ് പുതിയ മോട്ടോ x4 ന്റെ മറ്റു പ്രത്യേകതകള്‍.

120° ഫീല്‍ഡ് ഓഫ് വ്യൂ സഹിതമുള്ള മികവുറ്റ സ്‌നാപ്പുകളെടുക്കാന്‍ സഹായിക്കുന്ന 12MP+8MP വൈഡ് ആംഗിള്‍ ഡ്യുവല്‍ ക്യാമറയാണ് ഏറ്റവും പുതിയ മോട്ടോ x4 അവതരിപ്പിക്കുന്നത്. ആകര്‍ഷകമായ മിഴിവുറ്റ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്‌സലുകളുള്ള 12MP പ്രൈമറി ക്യാമറയും വിസ്മയകരമായ ഡെപ്ത് കേപബിലിറ്റീസുളള 120 ഫീല്‍ഡ് ഓഫ് വ്യൂ നല്‍കുന്ന വൈഡ് ആംഗിള്‍ 8MP സെക്കന്‍ഡറി ക്യാമറയുമാണുള്ളത്. ‘സെലക്ടീവ് ഫോക്കസ്’, ‘സ്‌പോട്ട് കളര്‍’ തുടങ്ങിയ ഫീച്ചറുകളുള്ള ആധുനിക ക്യാമറ സോഫ്റ്റ്‌വെയര്‍ ചിത്രങ്ങള്‍ക്ക് കലാപരമായ മികവും ഉന്നത നിലവാരമുള്ള ക്യാമറ അനുഭവവും നല്‍കുന്നു. കൂടുതല്‍ സ്മാര്‍ട്ടായ ക്യാമറ സോഫ്റ്റ്‌വെയര്‍ വസ്തുക്കളും അടയാളങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നു. കൂടാതെ, വെല്ലുവിളിയുയര്‍ത്തുന്ന ലൈറ്റിംഗ് സാഹചര്യങ്ങളില്‍പ്പോലും വിസ്മയകരമായ സെല്‍ഫികള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഫ്ളാഷ്  സഹിതമുള്ള 16MP ഫ്രണ്ട് ക്യാമറയാല്‍ സജ്ജമായ മോട്ടോ x4 ഫെയ്‌സ് ഫില്‍റ്റേഴ്‌സ്, പനോരമിക സെല്‍ഫീസ്, ബ്യൂട്ടി മോഡ് തുടങ്ങിയ ന്യൂ ഏജ് ഫീച്ചറുകളും അടങ്ങുന്നതാണ്.

മോട്ടോ ഡിസ്‌പ്ലേ

മോട്ടോ ഡിസ്‌പ്ലേയില്‍ നോട്ടിഫിക്കേഷനുകളും അപ്‌ഡേറ്റുകളും ലളിതവും വേറിട്ടതുമായ രീതിയില്‍ പ്രിവ്യൂ ചെയ്യാം. അതിനാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ കഴിയും. ഫോണില്‍ മൃദുവായി തട്ടുകയോ കൈവീശുകയോ ചെയ്താല്‍ പുതുതായി എത്തിയിട്ടുള്ള വിവരം കാണാനാകും. പിന്നീട് നേരിട്ട് ആ ആപ്പിലേക്ക് പോകുകയോ പിന്നീട് നോക്കുന്നതിനായി മാറ്റിവെക്കുകയോ ചെയ്യാം. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ മ്യൂസിക് പ്ലേ ചെയ്യാനും പോസ് ചെയ്യാനും വരെ സാധിക്കും.

നിങ്ങള്‍ക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷനുകളുമായി സംവദിക്കാന്‍ കഴിയുമെന്നതാണ് മോട്ടോ ഡിസ്‌പ്ലേയിലെ പുതുമ. ഉദാഹരണത്തിന്, കീബോര്‍ഡ് ഉപയോഗിച്ചോ നിങ്ങളുടെ ശബ്ദം ഉപയോഗിച്ചോ ടെക്സ്റ്റ് മെസേജിന് റിപ്ലൈ അയയ്ക്കാനാകും, അതും ഫോണ്‍ ഉണര്‍ത്താതെ തന്നെ. ഓപ്ഷനുകള്‍ കാണുന്നതിന് നോട്ടിഫിക്കേഷനില്‍ വെറുതെ അമര്‍ത്തുക പിന്നീട് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന ഓപ്ഷനു മുകളില്‍ കൈവരില്‍ സ്ലൈഡ് ചെയ്യുക.

അറ്റന്റീവ് ഡിസ്‌പ്ലേ

നിങ്ങളുടെ മുഖം സൂചകമാക്കി ഉപയോഗിക്കുകയാണ് അറ്റന്റീവ് ഡിസ്‌പ്ലേയില്‍ സ്‌ക്രീന്‍ ഔട്ട് സമയം ദീര്‍ഘിപ്പിക്കുകയോ വേഗത്തിലാക്കുകയോ ചെയ്യും. ഈ ഫീച്ചറുള്ളപ്പോള്‍ നിങ്ങള്‍ മൊബൈലില്‍ നോക്കിയിരിക്കുന്ന സമയം വരെ മൊബൈല്‍ സ്‌ക്രീന്‍ ഡിം ആകുകയോ സ്ലീപ് ആകുകയോ ചെയ്യില്ല. നേരേമറിച്ച്, മുഖം തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍, ബാറ്ററി സേവ് ചെയ്യുന്നതിനായി, ഉടന്‍ സ്ലീപ്പ് മോഡിലേക്ക് പോകും. ഫോണിലെ ബില്‍റ്റ്-ഇന്‍ ഐആര്‍ സെന്‍സറുകള്‍ വഴിയാണ് സ്‌ക്രീനിനു മുന്നിലുള്ള മുഖം തിരിച്ചറിയുന്നത്. ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉപയോഗിച്ച് മുഖം തന്നെയാണ് മുന്നിലുള്ളതെന്ന് സ്ഥിരീകരിക്കുന്നതിനു മുന്‍പാണ് സെന്‍സറുകളുടെ പ്രവര്‍ത്തനം.

നൈറ്റ് ഡിസ്‌പ്ലേ

നൈറ്റ് ഡിസ്‌പ്ലേയില്‍ ഫോണ്‍ രാത്രിയില്‍ ഓട്ടോമാറ്റിക്കായി ബ്ലൂ ലൈറ്റിനെ ഫില്‍റ്റര്‍ ഔട്ട് ചെയ്ത് സ്‌ക്രീന്‍ നിറങ്ങളെ വാമര്‍ ടോണുകളായി ക്രമീകരിക്കുകയും നിങ്ങള്‍ ക്ഷീണിതനാകുന്ന സമയത്ത് നല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു. നെറ്റ് ഡിസ്‌പ്ലേ സൂര്യാസ്തമയത്തോടെ ആക്ടിവേറ്റാകുകയും സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യും.

മോട്ടോ ആക്ഷനുകള്‍

ഫോണ്‍ കൂടുതല്‍ സ്മാര്‍ട്ടും അനായാസമായി ഉപയോഗിക്കാനും പ്രാപ്തമാക്കുന്ന മികച്ച സോഫ്റ്റ്‌വെയര്‍ അനുഭവമാണ് മോട്ടോ  x4 എല്ലായ്‌പ്പോഴും സംയോജിപ്പിക്കാറുള്ളത്. മോട്ടോ x4 ലെ മോട്ടോ ആക്ഷനുകള്‍ ലളിതമായ ചലനങ്ങളിലൂടെ ചില പ്രധാന പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്നു.

3 ഫിംഗേഴ്‌സ് സ്‌ക്രീന്‍ഷോട്ട്-ക്വിക്ക് സ്‌ക്രീന്‍ ഷോട്ട്‌സ് സ്‌ക്രീന്‍ ഷോട്ടുകളെടുക്കാനുള്ള സൗകര്യപ്രദമായ പരിഹാരം നല്‍കുന്നു. മൂന്ന് വിരലുകള്‍ സ്‌ക്രീനിനു മുകളില്‍ വെച്ചുകൊണ്ട് ക്വിക്ക് സ്‌ക്രീന്‍ഷോട്ട് പകര്‍ത്താന്‍ കഴിയും.

വണ്‍ ബട്ടണ്‍ നേവ് — ലളിതമായ വണ്‍ ബട്ടണ്‍ നാവിഗേഷന്‍ ഫോണിന് നല്‍കുന്നു. കൂടാതെ കൂടുതല്‍ സ്‌ക്രീന്‍ സ്ഥലവിസ്തൃതിയും നല്‍കുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് വണ്‍ ബട്ടണ്‍ നേവ് വഴി ഫോണ്‍ നിയന്ത്രിക്കാവുന്നതാണ്.

ക്വിക്ക് ക്യാപ്ച്ചര്‍-കൈയുടെ മുഷ്ടി രണ്ടു തവണ തിരിച്ച് ക്യാമറ ഓപ്പണ്‍ ചെയ്ത് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താം. കൈ വീണ്ടും രണ്ടു തവണ തിരിച്ചാല്‍ ഫ്രണ്ട് ക്യാമറയിലേക്ക് മാറും.

ടു ചോപ്‌സ് ഡൗണ്‍വേഡ് - ഇരുട്ടില്‍ നിങ്ങളുടെ താക്കോല്‍ കണ്ടെത്താനുള്ള ഫ്‌ളാഷ്‌ലൈറ്റാണ് ഈ ഫീച്ചര്‍ നല്‍കുന്നത്.

ഡു നോട്ട് ഡിസ്റ്റര്‍ബ് (DND) — ഏകാഗ്രതയോടെ ഇരിക്കുന്നതിന് നിങ്ങളുടെ ഫോണ്‍ കമിഴ്ത്തി വെച്ച് കോളുകളും നോട്ടിഫിക്കേഷനുകളും ശല്യപ്പെടുത്താത്തവിധം ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഫോണ്‍ പിക്ക് ചെയ്ത് റിംഗ് ചെയ്യുമ്പോള്‍ ഉടന്‍ വൈബ്രേറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യാവുന്നതുമാണ്.

മോട്ടോ കീ

പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകള്‍ ഫോണിലോ ലാപ്‌ടോപ്പിലോ ലളിതമായ ടച്ചിലൂടെ ആക്‌സസ് ചെയ്യുന്നതിന് മോട്ടോ കീ സഹായിക്കുന്നു. അതോടൊപ്പം ശക്തമായ എന്‍ക്രിപ്ഷന്‍ നിങ്ങളുടെ ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. മോട്ടോ x4 ഉണ്ടെങ്കില്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ ഓര്‍മ്മിച്ചു വെക്കുന്നതിനോട് ഗുഡ്‌ബൈ പറയാം. ഫിംഗര്‍പ്രിന്റ് റീഡറില്‍ ഒന്നു തൊട്ടാല്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കിയ നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകള്‍ ഫോണിലോ ലാപ്‌ടോപ്പിലോ ആക്‌സസ് ചെയ്യാം. ശക്തമായ എന്‍ക്രിപ്ഷന്‍ ഡേറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നു. നിങ്ങളുടെ കംപ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യാന്‍ വരെമോട്ടോ x4 ലെ ഫിംഗര്‍പ്രിന്റ് റീഡര്‍ ഉപയോഗിക്കാവുന്നതാണ്.

വിലയും ലഭ്യതയും

മോട്ടോ x4 ന്‍റെ 6GB വേരിയന്‍റ്  ഇന്ത്യയിലുടനീളമുള്ള മോട്ടോ ഹബ്ബുകളിലും ഫ്ലിപ്പ്കാര്‍ട്ടിലും എക്‌സ്‌ക്ലൂസീവായി ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് മോട്ടോയുടെ മുഴുവന്‍ ഉത്പന്ന നിരയും ആസ്വദിക്കാനും പര്‍ച്ചേസ് ചെയ്യാനും കഴിയുന്ന എക്‌സ്‌ക്ലൂസീവ് റീട്ടെയ്ല്‍ ലക്ഷ്യസ്ഥാനമാണ് മോട്ടോ ഹബ്ബുകള്‍. നിലവില്‍ ഇന്ത്യയിലുടനീളം 100 നഗരങ്ങളിലും ആറ് സംസ്ഥാനങ്ങളിലും  മോട്ടോ ഹബ്ബ് സ്റ്റോര്‍ ലൊക്കേറ്റര്‍ സാന്നിധ്യമുണ്ട്.

ആകര്‍ഷകമായ സൂപ്പര്‍ ബ്ലാക്ക് സ്റ്റെര്‍ലിംഗ് ബ്ലൂ നിറങ്ങളിലുള്ള ഫോണിന് 24,999 രൂപയാണ് വില.ഫ്ലിപ്പ്കാര്‍ട്ടിലെ ലോഞ്ച് ഓഫറുകള്‍ 2018 ഫെബ്രുവരി ഒന്നിനും രണ്ടിനും മാത്രം. വൊഡാഫോണിന്റെ 199* രൂപയുടെ റീച്ചാര്‍ജിലൂടെ 490 GB വരെ സൗജന്യ ഡേറ്റ സ്വന്തമാക്കാം. 12 മാസങ്ങള്‍ വരെയുള്ള ചെലവുകളില്ലാത്ത ഇഎംഐ 2083 രൂപ മുതല്‍ ആരംഭിക്കുന്നു.